എന്റെ കേരളം മേളയിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണം: അഡ്വ. മാത്യു ടി തോമസ് എം എൽ എ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുടെ നേർകാഴ്ച ഒരുക്കി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് അഡ്വ മാത്യു ടി തോമസ് എം എൽ എ പറഞ്ഞു. എന്റെ കേരളം മേളയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച കലാജാഥ തിരുവല്ല കെ എസ് ആർടിസിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ നടപ്പാക്കിയ സമഗ്ര വികസന പദ്ധതികളെല്ലാം സമൂഹത്തിന്റെ താഴെ തട്ടിൽ വരെ എത്തിക്കാൻ സാധിച്ചിട്ടുണ്ട്. അടിസ്ഥാന, പശ്ചാത്തല, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ നടപ്പാക്കിയ സമഗ്ര വികസനം തിരുവല്ലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്നും എം എംഎൽഎ പറഞ്ഞു. തിരുവല്ല കെഎസ്ആർടി സി സ്റ്റേഷൻ മാസ്റ്റർ അജിത് കുമാർ, സംഘാടക സമിതി അംഗങ്ങളായ ഉഷാ കുമാരി, സുമേഷ് ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു.

മല്ലപ്പള്ളിയിൽ എത്തിയ കലാജാഥ ഓട്ടോകാസ്റ്റ് ചെയർമാൻ അലക്സ്‌ കണ്ണമല ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം എസ്. വിദ്യ മോൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *