വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ചക്കെതിരെ ഇടപെടൽ ഉണ്ടാകണം

Kerala Kollam
Print Friendly, PDF & Email

കൊല്ലം – വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ചക്കെതിരെ ഗൗരവതരമായ ഇടപെടൽ ഉണ്ടാകണമെന്ന് എൻ. കെ. പ്രേമചന്ദ്രൻ എം. പി പറഞ്ഞു. എം. മാസ്റ്റേഴ്സ് ഫൌണ്ടേഷൻ കേരളയുടെ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാർവ്വത്രിക വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ വളർച്ച അഭിമാനകരമാണ്. ഈ വളർച്ചക്ക് അനുസരിച്ചു അക്കാദമിക നിലവാരം ഉയർന്നിട്ടില്ല. വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനം ഉണ്ടാകുന്നില്ല. പത്താം തരം കഴിഞ്ഞു വരുന്ന വിദ്യാർത്ഥികളുടെ പൊതു വിഞാനവും പൊതു ബോധവും വളരുന്നില്ല. ഇതു ഭാവി തലമുറയോടെ കാണിക്കുന്ന നീതി കേടാണ്. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര തകർച്ച നേരിടാൻ ശക്തി
മായ ഇടപെടൽ ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫൌണ്ടേഷൻ ചെയർമാൻ കെ. ജി. റെജി ആദ്യക്ഷനായിരുന്നു. അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി സൽമാ നൗഷാദ്, അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി എസ്. ജയലക്ഷ്മി എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, ഗാനരചയിതാവ് കുന്നത്തൂർ ജെ. പ്രകാശ്, ബാലൻ മാഷ്,ശ്രീകല റെജി, കഴിഞ്ഞ വർഷത്തെ പുരസ്‌കാര ജേതാവ് പാർവതി കൃഷ്ണ എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *