തിരുവല്ല – ഇന്ത്യയുടെ സമുദ്രമ ത്സ്യസമ്പത്തിൽ പുതിയ രണ്ട് മീനുകളെകൂടി കണ്ടെത്തിയ ശ്രീ. ടോജി തോമസിനെ ജോയ്ആലുക്കാസ് ഫൗണ്ടേഷൻ ആദരിച്ചു. 2024 മെയ് 12 ന് തിരുവല്ല ജോയ്ആലുക്കാസ് ഷോറൂമിൽവച്ച് നടന്ന ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്ന അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എസ് പാപ്പച്ചൻ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. മാവേലിക്കര ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. അനിൽ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവല്ല നഗരസഭ മുൻ ചെയർമാൻ ശ്രീ. ആർ ജയകുമാർ, മുൻ ചെയർപേഴ്സൺ ശ്രീമതി ബിന്ദു ജയകുമാർ, ശ്രീ. ഷെൽട്ടൻ വി റാഫേൽ, ശ്രീ. ജെൻസൺ ജോർജ്, ശ്രീ. ടി സി ലോറൻസ് ശ്രീ. സലിമോൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

ചങ്ങനാശ്ശേരി പാറേപ്പള്ളി സ്വദേശികളായ കല്ലുകളം തോമസ് ഗ്രേസി ദമ്പതികളുടെ മകനായ ഈ യുവ ഗവേഷകൻ ശേഖരിച്ച സാമ്പിളുകളിൽ വിശദമായ ശാസ്ത്രീയ പഠനങ്ങൾ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവ പുതിയയിനം സ്പെഷ്യസുകളാണെന്നു കണ്ടെത്തിയത്. റീജിയണൽ സ്റ്റഡീസ് ഇൻ മറയിൻ ബയോളജി എന്ന ജേർണൽ ഇത് പരിശോധിച്ച് അംഗീകരിക്കുകയും ചെയ്തു. അബ്ലെന്നെസ് ജോസ്ബെർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസലി എന്നീ നാമങ്ങളാണ് മീനുകൾക്ക് നൽകിയത്.


