സാമ്പിൾ വെടിക്കെട്ട് ഇന്ന് ; തൃശൂർ പൂരത്തിനായി ഒരുക്കങ്ങൾ തകൃതി

Kerala Thrissur
Print Friendly, PDF & Email

തൃശൂർ – പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും. 8.30 വരെയാണ് സാമ്പിൾ വെടിക്കെട്ടിന് അനുവദിച്ചിരിക്കുന്ന സമയം. നൂറ്റാണ്ടുകൾ പിന്നിട്ട പൂരചരിത്രത്തിൽ വെടിക്കെട്ടിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുന്നത് ഒരാളാണെന്ന പ്രത്യേകയും ഇത്തവണയുണ്ട്. ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീശിനാണ് ഇരുവിഭാഗത്തിന്റെയും വെടിക്കെട്ട് ചുമതല. പാറമേക്കാവ് വിഭാഗത്തിന്റെ ലൈസൻസിയുമായി ബന്ധപ്പെട്ട് ഉണ്ടായ സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് പുതിയ കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെ നിർദ്ദേശം ഇരു ദേവസ്വങ്ങളും അംഗീകരിക്കുകയായിരുന്നു.

നഗരം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. 20ന് പുലർച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകൽപ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും. 19നാണ് പൂരം. നാളെ രാവിലെ നെയ്തലക്കാവിലമ്മ വടക്കുന്നാഥനിലെത്തി പൂരവിളംബരമായി തെക്കേഗോപുര നട തുറക്കുന്നതോടെ നഗരം പൂരാവേശത്തിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *