പന്തളം – സ്വകാര്യ ബസുകളുടെ ഇടയിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരുക്ക്. ഉളന്നൂർ ശിവംഭവനിൽ ആനന്ദൻ പിള്ളയ്ക്കാ (66) ണ് പരുക്കേറ്റത്. സ്വകാര്യ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് അൽ-അമീൻ, മാളവിക എന്നീ ബസുകൾക്ക് ഇടയിൽപ്പെട്ട് ഞെരിഞ്ഞമരുകയായിരുന്നു. ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടാൻ ഒരുങ്ങിയ അൽ അമീൻ ബസിനോട് ചേർന്ന് മാളവിക ബസ് പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപകടം. പരിക്കേറ്റ ആനന്ദൻ പിള്ളയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


