വയനാട് – മുത്തങ്ങ അതിർത്തിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്ന് കെഎസ്ആർടിസി ബസിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. താനൂർ സ്വദേശി അജ്മൽ ആണ് എക്സൈസിൻറെ പിടിയിലായത്. 14.600 ഗ്രാം മെത്താംഫിറ്റമിൻ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. യാത്രക്കാരനെന്ന വ്യാജേന ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന കെഎസ്ആർടിസി ബസ്സിൽ ഇയാൾ മയക്കുമരുന്നുമായി സഞ്ചരിക്കുകയായിരുന്നു. എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുകയായിരുന്നു. മയക്കുമരുന്ന് വിതരണത്തിലെ പ്രധാന കണ്ണിയാണിയാളെന്ന് എക്സൈസ് പറഞ്ഞു.


