വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല : വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മൈക്രോഫിനാൻസിൽ നിന്ന് അടക്കം എടുത്ത വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിന്റെ മനോവിഷമത്തിൽ വീട്ടമ്മ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറന്മുള പോലീസ് സ്‌റ്റേഷൻ പരിധിയിൽ തെക്കേമല പുന്നക്കാട് ഫിഷറീസിന് സമീപം താമസിക്കുന്ന മത്തയ്ക്കുമലയിൽ സെബാസ്റ്റ്യൻ ഭാര്യ സിന്ധു (46) ആണ് ഇന്ന് ഉച്ചയ്ക്ക് 12 30 ന് വീട്ടിൽ വെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽവാസികളും പോലീസും ചേർന്ന് ഇവരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവ് സെബാസ്റ്റ്യനും പത്തു വയസുള്ള മകളും ഒന്നിച്ചാണ് താമസം. കഴിഞ്ഞ ഒരു മാസമായി സെബാസ്റ്റ്യൻ എറണാകുളത്ത് സെക്യൂരിറ്റി ആയി ജോലി നോക്കുകയാണ്. കടം വാങ്ങിയ പണം തിരികെ അടയ്ക്കാൻ കഴിയാത്ത വിഷമം സിന്ധുവിന് ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. സംഭവം നടക്കുമ്പോൾ സിന്ധു മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. മകൾ അയൽവാസിയുടെ വീട്ടിലായിരുന്നുവെന്ന് പറയുന്നു. ഇവർക്ക് 60% തീ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *