കുളനട ഗ്രാമപഞ്ചായത്തിലെ ഉള്ളന്നൂർ മൂന്ന് നാല് വാർഡുകളുടെയും നവജീവൻ ഗ്രന്ഥശാലയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ജീവിതശൈലി രോഗനിർണയത്തിൻ്റെയും കാഴ്ച പരിശോധന ക്യാമ്പിൻ്റെയും ഉദ്ഘാടനം ബഹുമാന്യ നാലാം വാർഡ് മെമ്പർ വിനോദ് കുമാർ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് ശ്രീമതി ശ്രീരഞ്ജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാല സെക്രട്ടറി പ്രൊഫസർ കെ വിജയകുമാർ സ്വാഗതവും ശ്രീമതി ആശ ക്യാമ്പ് വിശദീകരണവും മൂന്നാം വാർഡ് മെമ്പർ ബിജു പരമേശ്വരൻ നന്ദിയും അർപ്പിച്ചു..

ജനങ്ങളോടൊപ്പം അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ജനപ്രതിനിധികളുടെ സേവനങ്ങൾ നാളെയും അവർ മറക്കില്ല. വിളിച്ചാൽ ഓടിയെത്തുന്നവരാകണം ജന പ്രതിനിധികൾ. കണ്ടറിഞ്ഞു പ്രവർത്തിക്കുന്നവരാകണം. അങ്ങനെയുള്ളവർക്ക് പൊതുജനം മനസ്സുകളിലും രാഷ്ട്രീയത്തിലും അംഗീകാരം നൽകുമെന്നുറപ്പ്.


