ഇടതുപക്ഷ സർക്കാർ, ജീവനക്കാരെ വഞ്ചിച്ചു ; ബി. പ്രദീപ് കുമാർ

Pathanamthitta

പത്തനംതിട്ട – ഇടതുപക്ഷ ഗവൺമെൻ്റ് ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും നൽകാതെ സർക്കാർ ജീവനക്കാരെ കബിളിപ്പിച്ച് അധികാരത്തിൽ നിന്ന് പുറത്ത് പോയന്ന് കേരള എൻ.ജി.ഒ. അസ്സോസിയേഷൻ സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ബി. പ്രദീപ് കുമാർ പറഞ്ഞു പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ 45 -ാം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് ശ്രീ.കെ.ഷാജൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ജില്ലാ സെക്രട്ടറി ഷിബു മണ്ണടി നിർവ്വഹിച്ചു. യാത്രയയപ്പ് സമ്മേളനം കേരള എൻ.ജി ഒ അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.എസ്.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ . ജി. ജയകുമാർ മുൻ ജില്ലാ പ്രസിഡൻ്റുമാർ ആയ ശ്രീ സുരേഷ് കുഴിവേലി ശ്രീ അജിൻ ഐപ് ജോർജ്ജ് ജില്ലാ ഭാരവാഹികൾ ആയ വിഷ്ണു സലിം കുമാർ, ഡി.ഗീത ,ദിലീപ്ഖാൻ , പിക്കു. വി. സൈമൺ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ആയ സജീവ് റാവുത്തർ, പ്രശാന്ത്.വി എന്നിവർ ആശംസകൾ നേർന്നു. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ ബ്രാഞ്ച് ഭാരവാഹികൾആയി പ്രസിഡൻ്റ്കെ. ഷാജൻ സെക്രട്ടറി അനിൽ കുമാർ ബി ട്രഷറർ പ്രമോദ് .സി.കെ എന്നിവരെ തെരഞ്ഞെടുത്തു.

ഫോട്ടോ – ഷാജി വെട്ടിപ്പുറം :
കേരള എൻ.ജി.ഒ. അസ്സോസിയേഷൻ 45 -ാം ബ്രാഞ്ച് സമ്മേളനം സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് ബി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *