പോത്തിന്‍കുട്ടികളെ വിതരണം ചെയ്തു

Pathanamthitta
Print Friendly, PDF & Email

ഏറത്ത് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാര്‍ഷിക പദ്ധയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പോത്തിന്‍കുട്ടി വളര്‍ത്തല്‍ (ജനറല്‍) പദ്ധതി പ്രകാരമുള്ള പോത്തിന്‍കുട്ടികളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നുപ്പുഴ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജാകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ തരകന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ പൂതക്കുഴി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ ഉദയന്‍ ജനപ്രതിനിധികളായ രാജേഷ് അമ്പാടിയില്‍, സൂസന്‍ ശശികുമാര്‍, ശ്രീലേഖ ഹരികുമാര്‍, എ സ്വപ്ന, കെ പുഷ്പവല്ലി, ശോഭന കുഞ്ഞുകുഞ്ഞ്, ഏറത്ത് ഗ്രാമപഞ്ചായത്ത് വെറ്ററിനറി സര്‍ജന്‍ ഷേര്‍ലി ചെറിയാന്‍, ഏറത്ത് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ബി അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *