ന്യൂഡൽഹി – കഴിഞ്ഞ മാസം അവസാനം പാർലമെന്റ് അംഗമായി അയോഗ്യനാക്കപ്പെടുകയും തുടർന്ന് വർഷങ്ങളായി താമസിച്ചിരുന്ന ഔദ്യോഗിക ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന് അതിരാവിലെ തന്നെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് ലെയ്‌നിന് പുറത്ത് രണ്ട് ട്രക്കുകൾ പാർക്ക് ചെയ്യുകയും, തൊഴിലാളികൾ സാധന സാമഗ്രികൾ കയറ്റി ട്രക്കുകൾ അവിടം വിട്ടു പോകുകയും ചെയ്തു. ഏപ്രിൽ 22 ആണ് വീട് ഒഴിയാനുള്ള അവസാന തീയതി.
വീട് ഒഴിയാൻ തയ്യാറായ രാഹുൽ ഗാന്ധിക്ക് നിരവധി പാർട്ടി നേതാക്കൾ വീട് വാഗ്ദാനങ്ങൾ നൽകിയിരുന്നു . 52 കാരനായ മുൻ കോൺഗ്രസ് മേധാവിയും അദ്ദേഹത്തിന്റെ ഓഫീസും പറയുന്നത്, സ്ഥലം മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഇപ്പോൾ അമ്മ സോണിയാ ഗാന്ധിയുടെ 10 ജൻപഥിലെ വസതിയിലേക്ക് മാറുകയാണെന്നും പറഞ്ഞു .


