ന്യൂഡൽഹി : മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള വനിതകൾക്ക് മഹീളാ സമൃദ്ധി പദ്ധതി പ്രകാരം പ്രതിമാസം 2500 രൂപ നൽകുന്ന പദ്ധതിക്ക് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകി. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പദ്ധതിക്കായി 5100 കോടി രൂപ വാർഷിക ബഡ്‌ജറ്റിൽ വകയിരുത്തി.
ഇന്ന് വനിതാദിനത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മഹിളാ സമൃദ്ധി പദ്ധതി പ്രകാരം വനിതകൾക്ക് 2500 രൂപ നൽകുന്ന പദ്ധതിക്ക് അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനം നടപ്പാക്കാൻ സാധിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. വാഗ്ദാനം പാലിക്കാത്തതിൽ ആംആദ്മി പാർട്ടി വാർത്താ സമ്മേളനങ്ങളും, സമര പരിപാടികളും നടത്തുന്നതിനിടെയാണ് പ്രഖ്യാപനം ഉണ്ടായത്.
മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള, ഡൽഹിയിൽ താമസമാക്കിയ 18നും 60നുമിടയിൽ പ്രായമുള്ള വനിതകൾക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ മഹിള സമൃദ്ധി പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായവർക്ക് അപേക്ഷിക്കാൻ ഉടൻ തന്നെ വെബ്സൈറ്റും അവതരിപ്പിക്കും. അതേസമയം ഗവൺമെന്റ് ജീവനക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. മ
What do you feel about this post?
Like
Love
Happy
Haha
Sad

