ഇനീം വരുന്നൂ രണ്ടെണ്ണം കൂടി ; അപ്പം വിൽക്കാനുള്ള ട്രെയിനിന്റെ കഥ എന്താകുമോ.. ആവോ ?

India Kerala
Print Friendly, PDF & Email

തിരുവനന്തപുരം – ഇന്ത്യൻ റെയിൽവേ ഈ വർഷം 60 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി ട്രാക്കിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ആയിട്ടായിരിക്കും ഈ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ സർവ്വീസ് നടത്തുക. 2023 ൽ മാത്രം 34 പുതിയ വന്ദേഭാരത് ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയത്.

പുതിയ സർവ്വീസുകളിൽ രണ്ടെണ്ണം കേരളത്തിനായിരിക്കുമെന്നാണ് റിപ്പോർട്ട്. ചെന്നൈ – കോട്ടയം റൂട്ടിലും, ബാംഗ്ലൂർ- എറണാകുളം റൂട്ടിലുമായിരിക്കും ഇവ സർവ്വീസ് നടത്തുക. ഇതിൽ ചെന്നൈ – കോട്ടയം ശബരിമല സ്പെഷലായി സർവ്വീസ് നടത്തിയിരുന്ന ട്രെയിനാണ്. നിലവിൽ സർവ്വീസ് നടത്തുന്നില്ലെങ്കിലും ഇത് റൂട്ടിൽ സ്ഥിരപ്പെടുത്താനാണ് നീക്കം.

വന്ദേ ഭാരത് എക്‌സ്‌പ്രസ് ലാഭത്തിൽ സർവീസ് നടത്താൻ കഴിയുന്ന 30 റൂട്ടുകൾ റെയിൽവേ കണ്ടെത്തിയിട്ടുണ്ട്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ബീഹാർ, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്. നിലവിൽ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് തിരുവനന്തപുരം – കാസർഗോഡ് റൂട്ടിലാണ്.

ഒക്യുപെൻസി റേറ്റ് പ്രകാരം, 193 ശതമാനം പേരാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിൽ യാത്ര ചെയ്യുന്നത്.രണ്ട് വന്ദേഭാരത് എക്സ്‌പ്രസുകളാണ് തിരുവനന്തപുരം – കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്നത്.

കേരളം കഴിഞ്ഞാൽ ഡൽഹി – വാരണാസി, ഡൽഹി – കത്ര റൂട്ടുകളിലാണ് കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത്. ഈ റൂട്ടുകളിലെ ഒക്യുപെൻസി റേറ്റ് 120 ശതമാനമാണ്. ചെന്നൈ-തിരുനെൽവേലി റൂട്ടിൽ 119 ശതമാനവും, മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 114 ശതമാനവും, സെക്കന്ദരാബാദ് -വിശാഖപട്ടണം റൂട്ടിൽ 110 ശതമാനം യാത്രക്കാരുമാണ് ഉള്ളത്. യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ മംഗളൂരു – ഗോവ വന്ദേ ഭാരതാണ്. ഈ റൂട്ടിൽ 50 ശതമാനം യാത്രക്കാർ മാത്രമാണ് സഞ്ചരിക്കുന്നത്. കാസർഗോഡ് വരെയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടിയാൽ അത് വളരെ മലയാളികൾക്ക് പ്രത്യേകിച്ച് പഠന സംബന്ധമായി പോയിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണകരമായിരിക്കും. കണ്ണൂരുകാരായ ബേക്കറി അടക്കമുള്ള കച്ചവടക്കാർക്കും ഗുണകരകമാകും. എന്നാൽ അപ്പം വിൽക്കാൻ പോകേണ്ട ട്രെയിൻ വരാത്തത് അപ്പ കച്ചവടക്കാരെ ഗുരുതരമായി ബാധിക്കുന്നുണ്ട് എന്നാണു റിപ്പോർട്ടുകൾ !!

Leave a Reply

Your email address will not be published. Required fields are marked *