കാസർഗോഡ് – കരിന്തളം ഗവൺമെന്റ് കോളേജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചു. എസ് എഫ്‌ഐ മുൻ നേതാവ് കെ വിദ്യ മാത്രമാണ് കേസിലെ പ്രതി . അദ്ധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കേറ്റ് നിർമ്മിച്ചു സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിന്റെ് പേരിലുളള വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് സ്വയം നിർമ്മിച്ച് സമർപ്പിച്ചുവെന്നാണ് കുറ്റപത്രം. വ്യാജരേഖ നിർമ്മിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വർഷം കരിന്തളം ഗവ. കോളേജിൽ വിദ്യ ജോലി ചെയ്തിരുന്നു. ഈ കേസിലാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വ്യാജരേഖ നിർമിക്കാൻ മറ്റൊരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.



