#അബിഗേൽ സാറാ എന്ന കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ കേസ് ഓരോ മലയാളിയെയും അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്. മനസ്സാക്ഷി അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരു മലയാളിക്കും ഇന്നലെ സ്വസ്ഥമായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. അതോടൊപ്പം നമ്മൾ ഓരോരുത്തരും കൂടുതൽ ജാഗരൂഗരാകേണ്ടിയിരിക്കുന്നു എന്ന മുന്നറിയിപ്പും ഓർമ്മപ്പെടുത്തലും കൂടിയാണ് ഈ സംഭവം.
കൊച്ചു കുട്ടികളുടെ സുരക്ഷയെ കണക്കാക്കി 15 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള വീട്ടുകാർ നിർബന്ധമായും പാലിച്ചിരിക്കേണ്ട അഞ്ചു നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
1) തീരെ കൊച്ചുകുട്ടികളെ മുതിർന്നവരെ ഒപ്പം കൂട്ടിയല്ലാതെ ഒറ്റയ്ക്ക് നടന്ന് സ്കൂളിൽ പോകാൻ ഒരിക്കലും അനുവദിക്കാതിരിക്കുക.
( സ്കൂൾ എത്ര അടുത്തായാലും )
2) എല്ലാ സ്കൂൾ പരിസരങ്ങളിലും കഴിയുന്നിടത്തോളം CCTV ക്യാമറകൾ വെയ്ക്കുക.
3) കൊച്ചു കുട്ടികളും സ്ത്രീകളും മാത്രമുള്ള വീടുകളിൽ CCTV ക്യാമറകൾ വെയ്ക്കുക.
4) ഫോണിൽ വിളിച്ച് മുൻകൂർ അനുവാദം വാങ്ങാതെ ഒരാളെയും വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക.
5) കുട്ടികളും സ്ത്രീകളും മാത്രമുള്ള വീട്ടുകളിൽ കുറഞ്ഞത് രണ്ട് കാവൽനായയെ എങ്കിലും പരിശീലനം നൽകി വളർത്തുക.
Adv: #jiTHESHji – 8281188888
(ക്രിമിനോളജിസ്റ്റും ബിഹേവിയറൽ ഇൻവെസ്റ്റിഗേഷൻ എക്സ്പർട്ടും നിയമവിദഗ്ധനുമാണ് ലേഖകൻ )


