ദുബായ് – വടശേരിക്കര സ്വദേശിയും ഏതാണ്ട് 30 വർഷത്തോളമായി പ്രവാസ ജീവിതം തുടരുകയും ചെയ്യുന്ന രാജു വർഗ്ഗീസ് ചക്കാലക്കുഴി എന്ന പ്രവാസി ഫേസ്‌ബുക്കിൽ കുറിച്ച വരികളും, വീഡിയോയും ഹൃദയസ്പർശി. ഇതാണ് ഞങ്ങടെ നാട്ടിലെ മതേതരത്വം. മറ്റു മതസ്ഥരായ ആളുകളോടും ആചാരങ്ങളോടും, അവരുടെ വിശ്വാസങ്ങളോടുമൊക്കെ ഉള്ള ബഹുമാനവും, ആദരവും. അദ്ദേഹത്തിനെ വാക്കുകളും വീഡിയോയും കാണാം.
വളരെ വർഷങ്ങൾക്ക് ശേഷം എന്റെ സഹപ്രവർത്തകൻ മണികണ്ഠന്റെ അനുജൻ ശബരിമലയിൽ നിന്ന് കൊണ്ടുവന്ന അരവണ പ്രസാദം കഴിക്കുവാനുള്ള അവസരം ലഭിച്ചു. എന്റെ ബാല്യത്തിൽ പതിവായി എനിക്കിത് നൽകിയിരുന്ന സുരേഷ് ബാബുവിന്റെ ഓർമ്മകൾക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു. ഒപ്പം ദുബായിൽ ഇതെത്തിച്ച കന്യാകുമാരി സ്വദേശിക്കും, അനുജനും ( അവരുടെ അമ്മ കോട്ടയം സ്വദേശിനിയാണ് )
വീഡിയോ…


