അബുദാബി കെ.എം.സി.സി ‘ട്രാൻസ്‌ഫോമേഷൻ’ വിന്‍റർ ക്യാമ്പ് സമാപിച്ചു.

World
Print Friendly, PDF & Email

അബുദാബി : കുട്ടികളുടെ വ്യക്തിത്വ വികാസവും അതോടൊപ്പം അവരുടെ അഭിരുചികളെ പരിപോഷിപ്പിക്കുകയും ചെയ്യുക എന്നീ ലഷ്യങ്ങളോടെ അബുദാബി സംസ്ഥാന കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ സംഘടിപ്പിച്ച വിന്‍റർ ക്യാമ്പ് സമാപിച്ചു. ദുബൈ ആസ്ഥാനമായ ഇൻഫോ സ്കിൽസുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ, ഗ്രേഡ് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്‌ളാസുകളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുത്തു.

ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കി കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. പബ്ലിക് സ്പീക്കിങ് സ്‌കിൽസ്, സ്റ്റഡി ടെക്‌നിക്സ്, ക്രിയേറ്റിവ് തിങ്കിങ്, പോസിറ്റിവ് ആറ്റിറ്റ്യൂഡ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകിയ അഞ്ചു ദിവസത്തെ ക്യമ്പിന് ഡോക്ടർ നസ്രീൻ ഫാറൂഖ് , ഹുസ്ന റസാഖ് എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടിയിൽ രക്ഷിതാക്കൾക്കായി പ്രത്യേക ക്‌ളാസും സംഘടിപ്പിച്ചിരുന്നു.

സമാപനയോഗം സംസ്ഥാന കെഎംസിസി ജനറൽ സെക്രട്ടറി യൂസുഫ് സി ച്ച് ഉത്‌ഘാടനം ചെയ്തു.ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെഎംസിസി ഭാരവാഹികളായ റഷീദ് പട്ടാമ്പി, ഹംസ നടുവിൽ, അബ്ദുൽ ബാസിത്,ഷറഫുദ്ധീൻ കൊപ്പം, ഹംസ ഹാജി പാറയിൽ, ഇന്ത്യൻ ഇസ്ലാമിക് സെന്റര് ആക്ടിംഗ് ജനറൽ സെക്രട്ടറി യു കെ മുഹമ്മദ് കുഞ്ഞി, സമീർ സി കെ എന്നിവർ സംസാരിച്ചു. സംസ്ഥാന കെഎംസിസി സെക്രട്ടറി സലാം ടി കെ സ്വാഗതവും വൈസ് പ്രസിഡന്റ്‌ റഷീദ് പട്ടാമ്പി നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *