ന്യൂഡൽഹി – ഇന്ത്യയും, പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾക്കിടെ ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുയർത്തി പാക്സിതാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം തന്നെയെന്നും പാകിസ്താൻ ആണവരാജ്യമെന്ന കാര്യം ഇന്ത്യ മറക്കേണ്ടെന്നും പാക് പ്രതിരോധ മന്ത്രി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യയുമായി ഒരു സമ്പൂർണ യുദ്ധം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. മൂന്ന് പതിറ്റാണ്ടായി ലോകമാകെയുള്ള ഭീകരസംഘടനകൾക്ക് പാകിസ്താൻ ധനസഹായവും പിന്തുണയും നൽകുന്നുണ്ടെന്നും പാക് പ്രതിരോധമന്ത്രി തുറന്നുസമ്മതിച്ചു. ഇതോടെ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കും തെളിഞ്ഞു. എന്നാൽ തങ്ങളില്ലങ്കിൽ ലോകം തന്നെ ഇല്ലെന്ന ധാരണയോടെയോ പാകിസ്ഥാന്റെ പ്രസ്താവനകൾ എന്നുകൂടി കാണേണ്ടതാണ്. ലോക സുരക്ഷക്ക് തന്നെ ഭീഷണിയാവുകയാണോ ഈ രാജ്യം ?
ലോകത്തെ എല്ലാ അധിനിവേശ രാജാക്കന്മാരും യുദ്ധത്തിനായി ഉപയോഗിച്ച ഒരു ജനതയാണ് പത്താൻ ജനത. മുഗളന്മാർ തൊട്ട് അലക്‌സാണ്ടർ വരെ ഇവരുടെ സേവനം ഉപയോഗിച്ചിരുന്നു. വെറും ഭക്ഷണത്തിനായി ഇന്നും ഇവരെ പലരും ഉപയോഗപ്പെടുത്തുന്നു എന്നതാണ് സത്യം. ഭക്ഷണത്തിനൊപ്പം ലഹരിയും, മത തീവ്രവാദവും കൂടി കൊടുക്കുന്നതോടെ ഇവർ ലോകത്തെ ഏറ്റവും വലിയ അപകടകാരികളായ മനുഷ്യരാക്കുന്നു എന്നതാണ് വാസ്തവം. സ്വയം എരിഞ്ഞടങ്ങാനോ ? ലോകത്തെ തന്നെ നശിപ്പിക്കാനോ ? ഇവരുടെ ശ്രമം എന്നത് ലോകരാജ്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

