പത്തനംതിട്ട – കലക്ടറുടെ ഔദ്യോഗിക വസതിയായ കെട്ടിടം പണിതീർന്നിട്ട് ഒരു വര്‍ഷമായിട്ടും ഇപ്പോഴും കലക്ടറുടെ താമസം വാടകക്കെട്ടിടത്തില്‍ തന്നെ. കിണറും, കുടിവെള്ള കണക്ഷന്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് കലക്ടറുടെ വരവ് വൈകിക്കുന്നത് എന്നാണു ഔദ്യോഗിക വിശദീകരണം. ഇരുപതിനായിരത്തോളം രൂപ മാസവാടകയുളള കെട്ടിടത്തിലാണ് ജില്ലാ കലക്ടര്‍ ഇപ്പോള്‍ താമസിക്കുന്നത്.
കുലശേഖരപതിയില്‍ 70 സെന്‍റ് സ്ഥലത്താണ് പുതിയ കെട്ടിടം ഒരു വർഷമായി പണി പൂർത്തിയായിരിക്കുന്നത്. ആകെ 4842 ചതുരശ്ര അടി. താമസിക്കാന്‍ കലക്ടര്‍ മാത്രം ഇല്ല. ഈ കെട്ടിടത്തിന് ഇതുവരെ കിണറുമില്ല. കലക്ടറെ കാത്ത് കാത്തിരുന്ന് നാട്ടുകാരും മടുത്തു. നിലവില്‍ കല്ക്ടര്‍ ഇരുപതിനായിരത്തോളം രൂപ മാസവാടകയുളള കെട്ടിടത്തില്‍ ആണ് താമസം. വാടക ഇനത്തിൽ ഇതുവരെ കോടികള്‍ ചെലവിട്ടിട്ടും താമസം മാറാന്‍ കലക്ടര്‍മാര്‍ക്കും താല്‍പര്യമില്ല. കലക്ടര്‍ ഇങ്ങോട്ടേക്ക് വന്നാലെങ്കിലും തങ്ങളുടെ പരിസരം മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് പരിസരത്തെ ആളുകൾ പറയുന്നു .


