അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ജില്ലാ മാനവ സമ്പർക്ക യജ്ഞം ജനുവരി 1 മുതൽ 15 വരെ .

Kerala Pathanamthitta

പത്തനംതിട്ട – അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രണപ്രതിഷ്ഠ ചടങ്ങ് ലോകത്തിന് മുമ്പിൽ ഭാരതത്തിന്റെ സാംസ്കാരിക ചേതന അത്യുന്നതങ്ങളിൽ എത്തിക്കുമെന്ന് ദേശീയ സഹകാർ ഭാരതി സംസ്ഥാന സംഘടന ജനറൽസെക്രട്ടറി കെ. ആർ. കണ്ണൻ പറഞ്ഞു. ദേശീയ സഹകാർ ഭാരതി പത്തനംതിട്ട ജില്ല സമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോദ്ധ്യ ശ്രീരാമ ക്ഷേത്ര പ്രണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ദേശീയ സഹകാർ ഭാരതി ജില്ലയിൽ മാനവ സമ്പർക്ക യജ്ഞം ജനുവരി 1 മുതൽ 15 വരെ നടത്തുവാൻ യോഗം തീരുമാനിച്ചു.

ദേശീയ സഹകാർ ഭാരതി ജില്ല പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ഡി. പ്രസന്ന കുമാർ, അക്ഷയശ്രി സംസ്ഥാന കോർഡിനേറ്റർ എസ്. ശ്രീകണ്ഠൻ, അക്ഷയശ്രി ജില്ലാ പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ, ദേശീയ സഹകാർ ഭാരതി ജില്ല വൈസ് പ്രസിഡന്റ് സന്തോഷ് സദാശിവമഠം, അക്ഷയശ്രി ജില്ലാ സെക്രട്ടറി മധുസൂദനൻ, അമ്പിളി.ഡി.നായർ, ലളിത പിള്ള, രവീന്ദ്രൻ നായർ, എൻ.ഡി.രവി, പ്രീത ബാബു,ജമുന നായർ, അഡ്വ . എലിസബത്ത് കോശി, അനില കുമാരി, പ്രകാശ്.ബി.പിള്ള, വിജയനാഥ്, രാധാകൃഷ്ണൻ നായർ, തുടങ്ങിയവർ സംസാരിച്ചു. ജനുവരി 27ന് നടക്കുന്ന അക്ഷയശ്രീ ജില്ലാ ശില്പശാലയുടെ സ്വാഗതസംഘം ജനുവരി 7ന് ആറന്മുളയിൽ നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *