കോഴഞ്ചേരി – ആറന്മുള പള്ളിയോടക്കരയായ പൂവത്തൂർ പടിഞ്ഞാറ് കരയിൽ പുതുതായി നിർമ്മിക്കുന്ന പള്ളിയോടത്തിന്റെ നിർമ്മാണ ഉദ്‌ഘാടനവും ഉളികുത്തലും പൂവത്തൂർ കവലയിലെ ദേവസ്വം മൈതാനത്ത് നടന്നു. പള്ളിയോട ശില്‌പി ചങ്ങംകരി വേണു ആചാരിയും, മകനും കൂടിയാണ് ഉളികുത്തൽ നിർവ്വഹിച്ചത്. ഉദ്ഘാടന സമ്മേളനം എൻ.എസ്.എസ് ഡയറക്‌ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ആർ മോഹനകുമാർ ഉദ്‌ഘാടനം ചെയ്‌തൂ. ജനറൽ കൺവീനർ പി. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.

കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് പി. സുജാത, ജില്ലാ പഞ്ചായത്ത് അംഗം ജി ജി മാത്യൂ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, പഞ്ചായത്ത് അംഗങ്ങളായ എൻ.സി. രാജേന്ദ്രൻ നായർ, ഓമനക്കുട്ടൻ നായർ, സി.ജി ആശ, ആറന്മുള പള്ളിയോട സേവസംഘം പ്രസിഡന്റ് കെ.എസ്. രാജൻ മൂലവീട്ടിൽ, സെന്റ് ജോസഫ് സി.എസ്.ഐ ചർച്ച് വികാരി റവ. റിനി ഫിലിപ്പ്, കെ.പി.എം.എസ് പൂവത്തൂർ ശാഖ സെക്രട്ടറി എസ്. സേതുനാഥ്, പൊടിമല മാർത്തോമ ചർച്ച് വികാരി റവ. തോമസ് ഫിലിപ്പ്, അഖില കേരള വിശ്വകർമ മഹാസഭ പൂവത്തൂർ ശാഖ സെക്രട്ടറി വിപിൻ പി വിജയ്, സെന്റ് മേരീസ് മലങ്ക ര സഭയുടെ സുറിയാനി കത്തോലിക്കാ ചർച്ച് വികാരി ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ, പി.ആർ.ഡി.എസ് പൂവത്തൂർ കുന്നം ശാഖ ഉപദേഷ്‌ടാവ് പി.ടി. ദേവകുമാർ, വിശ്വകർമ സൊസൈറ്റി പൂവത്തൂർ ശാഖ സെക്രട്ടറി ശശികുമാർ, പള്ളിയോട സേവാസംഘം സെക്രട്ടറി പാർഥസാരഥി ആർ.പിള്ള, പള്ളിയോട നിർമ്മാണസമിതി പ്രസിഡന്റ് പി.ആർ. പ്രമോദ്, സെക്രട്ടറി പി.കെ. മുരളീധരൻ നായർ എന്നിവർ സംബന്ധിച്ചു.


