പോലീസ് കോൺസ്റ്റബിൾ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

Kerala Pathanamthitta

പോലീസ് കോൺസ്റ്റബിൾ (ഐആർബി-റഗുലർ വിങ്) (കാറ്റഗറി നം.466/2021, 30/2021 (എൻസിഎ- എം) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കായി ഡിസംബർ 18 ന് കെഎപി- മൂന്ന് ബറ്റാലിയൻ പരേഡ് ഗ്രൗണ്ട് വടക്കടത്തുകാവ്, അടൂരിൽ രാവിലെ അഞ്ചുമുതൽ ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച് എസ് എംഎസ് പ്രൊഫൈൽ, മെസേജ് എന്നിവ മുഖേന അറിയിപ്പു നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ അസൽ എന്നിവയുമായി അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. ഹാജരാകുന്ന ഉദ്യോഗാർഥികൾ വസ്ത്രങ്ങളിൽ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങൾ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാൻ പാടില്ല. അപ്രകാരം വസ്ത്രം ധരിച്ച് എത്തുന്നവരെ സ്വീകാര്യമായ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ മാത്രമേ കായിക ക്ഷമതാ പരീക്ഷയിൽ പങ്കെടുക്കുവാൻ അനുവദിക്കൂ.
ഫോൺ : 0468 2222665.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *