ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ബസ് സർവ്വീസ് ക്രമീകരണങ്ങൾ

Kerala Pathanamthitta Special
Print Friendly, PDF & Email

ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കൽ ബസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള കെഎസ്ആർടിസിയുടെ ബസ് സർവ്വീസ് ക്രമീകരണങ്ങൾ ചുവടെ.

പമ്പ

* പമ്പയിൽ നിന്നു നിലയ്ക്കലിലേക്ക് ഇടമുറിയാതെ ചെയിൻ സർവ്വീസുകൾ ലഭ്യമാണ്.

* ചെയിൻ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ബസ്സിൽ തന്നെ ലഭിക്കും.

* ചെയിൻ സർവ്വീസുകളെല്ലാം ത്രിവേണി ജങ്ഷനിൽ നിന്ന് മാത്രമാണ് സർവ്വീസ് നടത്തുക.

* പമ്പ ബസ് സ്റ്റേഷനിൽ നിന്നു ദീർഘദൂര ബസ്സുകൾ മാത്രമേ സർവ്വീസ് നടത്തു.

* പമ്പ ബസ് സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകൾ ഉണ്ടായിരിക്കും.

* അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം, ആവശ്യമുള്ള സ്ഥലങ്ങളിലേക്ക്, പ്രത്യേക ചാർട്ടേഡ് ബസ്സുകളും ലഭ്യമാണ്.

* ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓൺ ലൈൻ ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിരിക്കും.

* പമ്പ – ത്രിവേണി, യു ടേൺ എന്നിവിടങ്ങളിൽ നിന്ന് പമ്പ ബസ് സ്റ്റേഷനിലേക്ക് ഭക്തർക്കായി സൗജന്യ സർവ്വീസ് ഉണ്ടായിരിക്കും.

നിലയ്ക്കൽ

* നിലയ്ക്കൽ നിന്നു പമ്പയിലേക്ക് ഇടമുറിയാതെ ചെയിൻ സർവ്വീസുകൾ ഉണ്ടാവും.

* ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലിലെ ത്രിവേണി ജങ്ഷനിൽ നിന്നു നിലയ്ക്കൽ ബസ് സ്റ്റേഷനിലേക്കുള്ള റോഡ് കെഎസ്ആർടിസി വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

* മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് ഈ റോഡിൽ പ്രവേശനം ഇല്ല.

* പമ്പയിൽ നിന്നു ദീർഘദൂര ബസ്സുകൾ ലഭ്യമാണ്.

* പമ്പ ബസ് സ്റ്റേഷനിൽ നിന്നും, ചെങ്ങന്നൂർ, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകൾ ഉണ്ടാവും.

* അയ്യപ്പ ഭക്തർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസ്സുകളും ലഭ്യമാണ്.

* ഒട്ടേറെ ഭക്തർ ഉണ്ടെങ്കിൽ ഗ്രൂപ്പ് ടിക്കറ്റ്, ഓൺ ലൈൻ ടിക്കറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *