സുഗതകുമാരി കവിതകളുടെ ഉപന്യാസ മത്സരം

Kerala Music Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : സുഗതകുമാരി സ്മൃതി സമിതി ഡിസംബർ 23ന് നടത്തുന്ന മൂന്നാമത് സുഗതകുമാരി അനുസ്മരണത്തിന്റെ ഭാഗമായി സുഗതകുമാരി കവിതകളെ അടിസ്ഥാനമാക്കി വിദ്യാർത്ഥികൾക്ക് സംസ്ഥാന തലത്തിൽ ഉപന്യാസ മത്സരം നടത്തുന്നു.

വിഷയങ്ങൾ – ഹൈസ്ക്കൂൾ വിഭാഗം : മണ്ണും മനുഷ്യരും മരങ്ങളും പുഴുകളും – രചനയുടെ സുഗത സഞ്ചാരം.

ഹയർ സെക്കന്ററി വിഭാഗം : സ്നേഹത്തെ വലം വച്ച സുഗതകുമാരി കവിതകൾ.

കോളജ് വിഭാഗം : സുഗത കുമാരിയുടെ കാൽപ്പനികമായ സാമൂഹ്യ വിമർശനങ്ങൾ.

എ ഫോർ പേപ്പറിൽ 5 പേജിൽ കവിയാത്ത ലേഖനങ്ങൾ 18 ന് മുൻപായി പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം ലഭിക്കണം.
സൃഷ്ടികൾ ആധാർ കാർഡിനോടൊപ്പം sssabha2023@gmail.com ൽ പി.ഡി.എഫ്. ഫയലായി അയക്കുക.
കൂടുതൽ വിവരങ്ങൾക്കുള്ള ഫോൺ 9048685287 .

Leave a Reply

Your email address will not be published. Required fields are marked *