ലോകമണ്ണ് ദിനാചരണം സംഘടിപ്പിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ലോകമണ്ണ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓമല്ലൂർ പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകമണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായുള്ള മണ്ണ് ദിനപ്രതിജ്ഞ സോയിൽ സർവേ ഓഫീസർ അമ്പിൾ വർഗീസ് ചൊല്ലിക്കൊടുത്തു. സ്‌കൂൾ കുട്ടികൾക്കായി നടന്ന ജില്ലാതല മത്സരവിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി നിർവഹിച്ചു. ജില്ലാകൃഷി അസി. ഡയറക്ടർ ആർ സുനിൽകുമാർ ഓമല്ലൂർ പഞ്ചായത്തിന്റെ മണ്ണ് ഫലഭൂയിഷ്ഠിത മാപ്പിന്റെ പ്രകാശനം നിർവഹിച്ചു. നൂതന സാങ്കേതികവിദ്യ പച്ചക്കറിയിൽ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷകർക്കായി സൗജന്യമണ്ണ് പരിശോധനയും പച്ചക്കറിവിത്തുകളുടെ വിതരണവും നടന്നു.


ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടർ വി ജസ്റ്റിൻ, സോയിൽ കൺസർവേഷൻ ഓഫീസർ കോശികുഞ്ഞ്, ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് അംഗം വി ജി ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *