ചെന്നൈ – മിഷോങ് ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്നാട്ടിൽ തീവ്ര മഴയും, പ്രളയവും. കനത്ത മഴയിൽ ഈസ്റ്റ് കോസ്റ്റ് റോഡിൽ മതിലിടിഞ്ഞ് രണ്ട് പേർ മരിച്ചു. നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂർണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടർന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്നാട്ടിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നിയൊരവധി ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത് .


