ഇലവുംതിട്ട – മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി മെഴുവേലി ഗ്രാമ പഞ്ചായത്തും മെഴുവേലി ശ്രീനാരായണ കോളജിലെ എന്‍എസ്എസ് യൂണിറ്റും ഹരിതകര്‍മസേനയും ചേര്‍ന്ന് ഇലവുംതിട്ട ശ്രീമൂലരാജഗോപാല വിലാസം പബ്ലിക് മാര്‍ക്കറ്റ് ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെഴുവേലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി അശോകന്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വിനീത അനില്‍, വാര്‍ഡ് അംഗങ്ങളായ ഡി.ബിനു, ശ്രീദേവി ടോണി, രജനി ബിജു, ഷൈനിലാല്‍, സെക്രട്ടറി ആനന്ദ് കിഷോര്‍, അസിസ്റ്റന്റ് സെക്രട്ടറി ബിജുകുമാര്‍, വി ഇ ഒ സ്വരാജ് മെഴുവേലി, ശ്രീ നാരായണ കോളജ് എന്‍എസ്എസ് ചാര്‍ജ് ഓഫീസര്‍ ടി.എം. സിനു, ശ്രീനാരായണ കോളജ് പ്രിന്‍സിപ്പല്‍ മാലൂര്‍ മുരളീധരന്‍, ഇലവുംതിട്ട വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


