ഭൂ അവകാശ കർഷക സംഗമം പത്തനംതിട്ട ജില്ലയിൽ

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – കേരള കോൺഗ്രസ് (എം) നേതൃത്വത്തിൽ ഭൂ അവകാശ കർഷക സംഗമം പത്തനംതിട്ട ജില്ലയിൽ 15ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഗുരുകൃപ ഓഡിറ്റോറിയത്തിൽ ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. “ഉപാധി രഹിത സർവ്വ സ്വതന്ത്രഭൂമി” എന്ന സന്ദേശവുമായി എല്ലാ ജില്ലകളിലും നടത്തുന്ന ഭൂ അവകാശ കർഷക സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ അധ്യക്ഷത വഹിക്കും. പാർലമെന്ററി പാർട്ടി ലീഡർ ജലവിഭവ വകുപ്പ് മന്ത്രി റോഷി ആഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴിക്കാടൻ എം പി,ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവരും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *