ആലപ്പുഴ : അമൃത എയ്ഡഡ് സ്കൂളുകളിൽ അടക്കം ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികളിൽ കോടതി ഉത്തരവ് ഉണ്ടായിട്ടും ഈ സ്‌കൂളുകളിൽ നിയമനം നടക്കുന്നില്ല എന്ന് വ്യാപക പരാതി. എയ്ഡഡ് സ്കൂളുകളിലെ നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി, സുപ്രിം കോടതി അടക്കമുള്ള കോടതികളുടെ നിർദേശമുണ്ടായിരുന്നു. നിയമങ്ങൾ നടക്കാത്തതിനെ തുടർന്ന് വർഷങ്ങളായി നിയമനം കാത്തിരിക്കുന്ന ഒരു ഭിന്നശേഷി ഉദ്യോഗാർത്ഥി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് പരാതി കൊടുത്തു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി വന്ന ഈ നിയമനത്തിൽ ആണ് ഇന്റർവ്യൂ നടത്താതെ 1996 ഫെബ്രുവരി ഏഴു മുതൽ 2017 ഏപ്രിൽ 18 വരെ ഉണ്ടായ ഒഴിവുകളുടെ മൂന്ന് ശതമാനവും 2017 ഏപ്രിൽ 19 മുതലുള്ള ഒഴിവുകളുടെ നാല് ശതമാനവും കണക്കാക്കിയാണ് ആദ്യ ഒഴിവ് ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ടത് ഇവിടെ പാലിക്കപ്പെടുന്നില്ല എന്ന് ഈ ഭിന്നശേഷിക്കാരനായ ഉദ്യോഗാർത്ഥി പരാതിപ്പെട്ടു. സംവരണം ചെയ്യപ്പെട്ട അർഹതപ്പെട്ട ജോലി കിട്ടാൻ വേണ്ടി രാഷ്ട്രപതിയെയും കാണാനുള്ള തയ്യാറെടുപ്പിലാണ് ഈ ഉദ്യോഗാർത്ഥി. ചില സ്‌കൂളുകളിൽ അദ്ധ്യാപകരുടെ ഭിന്നശേഷിക്കാരായ മക്കൾക്ക് വേണ്ടി മറ്റുള്ളവരുടെ അവസരം കൂടി കവർന്നെടുക്കുന്നു എന്നും പരാതിയുണ്ട്.


