കൊല്ലം: മന്റോതുരുത്തിൽ ഉല്ലാസയാത്രയ്ക്ക് പോയ സംഘത്തിലെ ഒരു യുവാവിനാണ് ദാരുണാന്ത്യം. കടയ്ക്കൽ സ്വദേശിയായ ലാൽകൃഷ്ണനാണ് മരിച്ചത്. ഫോട്ടോയെടുക്കുന്നതിനിടെ വെള്ളത്തിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. മരണപ്പെട്ട ലാൽ കൃഷ്ണൻ പത്തനംതിട്ട സീതത്തോട് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ്.


