ന്യൂഡൽഹി – ഹരിയാന, പഞ്ചാബ് തലസ്ഥാനമായ ഹരിയാനയിലെ ഒരു സ്‌കൂളിൽ അൻപതിലധികം വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ സർക്കാർ സ്‌കൂൾ പ്രിൻസിപ്പലാണ് അറസ്റ്റിലായത്.
അഞ്ച് ദിവസമായി ഒളിവിലായിരുന്ന പ്രിൻസിപ്പലൈൻ ഇന്നാണ് അറസ്റ്റ് ചെയ്തത് . വ്യാപകമായ തിരച്ചിൽ ബാദത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണം തുടരുന്നതിനായി കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
അൻപതിലധികം വിദ്യാർഥിനികൾ സംയുക്തമായി പരാതി നൽകിയതായി ഹരിയാന വനിതാ കമ്മിഷൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പ്രിൻസിപ്പലിനെ ജില്ലാ ഭരണകൂടം സസ്‌പെൻഡ് ചെയ്തിരുന്നു . ശേഷം ഇയാൾക്കെതിരെ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. പ്രിൻസിപ്പലിനെതിരെ പരാതി നൽകിയ വിദ്യാർഥിനികളെല്ലാം പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥിനികൾ പരാതിയിൽ പറയുന്നത് ഓഫീസ് റൂമിലേക്ക് വിളിച്ച് വരുത്തി ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ്.
What do you feel about this post?
Like
Love
Happy
Haha
Sad

