പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ
ലേലം
പമ്പാ നദിയിൽ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട ജില്ലയിലെ 11 യാർഡുകളിൽ ശേഖരിച്ചിരിക്കുന്നതുമായ മണലും എക്കലും കലർന്ന മിശ്രിതം കൊല്ലം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ പരസ്യമായി നവംബർ 13 മുതൽ 23 വരെ വിവിധ യാർഡുകളിൽ ലേലം ചെയ്തു കൊടുക്കും. ലേലം ആരംഭിക്കുന്നതുവരെ നിരതദ്രവ്യം പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ സ്വീകരിക്കും. ഫോൺ : 9447103453, 9995919950, 9446845051
ഐ എച്ച് ആർ ഡി സെമസ്റ്റർ പരീക്ഷ ഫെബ്രുവരിയിൽ
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി നടത്തുന്ന പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ( ഒന്നും, രണ്ടും സെമസ്റ്റർ ), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ ( ഒന്നും, രണ്ടും സെമസ്റ്റർ ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്സ് ആന്റ് സെക്യൂരിറ്റി എന്നി കോഴ്സുകളുടെ റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ (2018, 2020, 2021 സ്കീം ) 2024 ഫെബ്രുവരിയിൽ നടത്തും. വിദ്യാർഥികൾക്ക് പഠിക്കുന്ന/പഠിച്ചിരുന്ന സെന്ററുകളിൽ നവംബർ 15 വരെ ഫൈൻ കൂടാതെയും, 22 വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ ഡിസംബർ മൂന്നാംവാരത്തിൽ പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെന്ററിൽ നിന്നും ലഭിക്കും. വെബ്സൈറ്റ് : www.ihrd.ac.in
കേരളഗ്രോ ബ്രാൻഡ് റീടെയിൽ ഷോപ്പ്
കർഷകരുടെ ഉത്പന്നങ്ങൾക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതിന് അവയുടെ ഗുണനിലവാരം ഉറപ്പു വരുത്തി കേരളഗ്രോ ബ്രാൻഡിൽ പ്രീമിയം ഔട്ട് ലെറ്റുകൾ വഴി വിറ്റഴിക്കും. സംസ്ഥാനത്താകെ ഇത്തരത്തിൽ തുറക്കുന്ന 14 ഔട്ട്ലറ്റുകൾ ഫാം പ്ലാൻ അധിഷ്ഠിത എഫ് പി ഓ കൾക്കും മറ്റു മാർഗങ്ങളിലൂടെ സ്ഥാപിത മായ എഫ് പി ഒ കൾക്കും നടത്താൻ കഴിയും. കുടുംബശ്രീ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ് /രജിസ്റ്റേർഡ് ഓർഗനൈസേഷനുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ ഏറ്റെടുക്കാം. ഒരു യൂണിറ്റിനു പരമാവധി ഒറ്റത്തവണ പിന്തുണ. 10 ലക്ഷം രൂപ നിരക്കിൽ ഒരു എഫ് പി ഒ ക്ക് അത്തരം രണ്ട് യൂണിറ്റുകൾ വരെ ആരംഭിക്കാം. ഇത് യൂണിറ്റു സ്ഥാപിക്കുന്നതിനും ഉപകരണങ്ങൾ സജ്ജീകരിക്കുന്നതിനും വിനിയോഗിക്കാം. ആകെ ചെലവിന്റെ 50 ശതമാനം സബ്സിഡി. അനുയോജ്യരായ ഏജൻസികൾക്ക് അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ കൃഷി ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകൾ നവംബർ 10 ന് അകം ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കണം. ഫോൺ : 0468 2222597.
പുതുമൺ താല്ക്കാലിക പാലം
ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് പൂർത്തിയാകും
റാന്നി -കോഴഞ്ചേരി റോഡിൽ പുതുമണ്ണിൽ നിർമിക്കുന്ന താല്ക്കാലിക പാതയുടെ നിർമാണം ശബരിമല സീസൺ ആരംഭിക്കുന്നതിനു മുൻപ് പൂർത്തീകരിക്കുമെന്നു പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുതമണ്ണിൽ നിലവിലുണ്ടായിരുന്ന പഴയപാലം അപകടാവസ്ഥയിലായതിനെ തുടർന്നു പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. പുതിയ പാലം നിർമിക്കുന്നതുവരെ ജനങ്ങൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു പഴയപാലത്തിനു സമാന്തരമായുള്ള താല്ക്കാലിക പാലത്തിന്റെ നിർമാണം 30.8 ലക്ഷം രൂപ ചെലവിൽ നടന്നു വരികയാണ്.3.80 മീറ്റർ വീതിയിൽ നിർമിക്കുന്ന ഈ പാതയിൽ ടോറസ് ഉൾപ്പടെയുളള അമിതഭാരം കയറ്റിയ വാഹനങ്ങൾ ഒഴികെ യാത്രാബസുകൾ ഉൾപ്പടെയുള്ള എല്ലാ വാഹനങ്ങളും കടന്നു പോകും. പെരുന്തോട്ടിലെ ജലനിരപ്പ് കുറയുന്ന മുറയ്ക്കു പൈപ്പുകൾ സ്ഥാപിച്ചു മണ്ണിട്ട് നികത്തി താല്ക്കാലിക പാതയുടെ നിർമാണം പൂർത്തീകരിക്കും. ഇത് നാട്ടുകാർക്കും ശബരിമല തീർഥാടകർ ഉൾപ്പെടെയുളളവർക്കും ഏറെ പ്രയോജനപ്പെടും.
ടെൻഡർ ക്ഷണിച്ചു
പന്തളം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്കു ഡിസംബർ മുതൽ ഒരു വർഷ കാലയളവിലേക്കു കാർ/ ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നൽകാൻ താത്പര്യമുളള വാഹനഉടമകളിൽ നിന്നു ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 18 നു വൈകുന്നേരം മൂന്നു വരെ. ഫോൺ : 04734 256765.
പത്രപ്രവർത്തക /പത്രപ്രവർത്തകേതര
പെൻഷൻ, ലൈഫ് സർട്ടിഫിക്കറ്റ് 30നകം നൽകണം
പത്തനംതിട്ട ജില്ലയിൽ പത്രപ്രവർത്തക, പത്രപ്രവർത്തകേതര പെൻഷൻ വാങ്ങുന്ന എല്ലാ വിഭാഗക്കാരും ലൈഫ് സർട്ടിഫിക്കറ്റ് നവംബർ 30നകം നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. നവംബർ മാസത്തെ തിയതിയിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ജീവൻ പ്രമാണിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പത്തനംതിട്ട സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ടോ ദൂതൻ മുഖേനയോ നൽകാം. ദൂതൻ മുഖേന നൽകുന്നവർ ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കൂടി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0468 2222657 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കേരള മോട്ടോർ തൊഴിലാളി ക്ഷേമ പദ്ധതിയിൽ 31.03.2023 വരെ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്കുള്ള 2023 – 24 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ വിതരണം ചെയ്യും. വാർഷിക പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് നേടിയിട്ടുള്ള എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്സുകൾക്കുവരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകൾക്കു പഠിക്കുന്ന കുട്ടികൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ക്വോട്ടയിൽ പ്രവേശനം നേടിയിരിക്കണം. അപേക്ഷകൾ ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം നവംബർ 30നകം ജില്ലാ ഓഫീസിൽ എത്തിക്കണം. ഫോൺ: 04682 320158.3)
സൗജന്യ പി എസ് സി പരിശീലനം
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന 30 ദിവസത്തെ സൗജന്യ പി എസ് സി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ 15നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് അപേക്ഷകൾ സമർപ്പിക്കണം. ഫോൺ ; 0468 2222745, 9446210675. (പിഎൻപി 3631/23)
ക്ലീനിംഗ് സ്റ്റാഫ് നിയമനം
ശബരിമല മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ചു സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന താത്കാലിക ആയുർവേദ ഡിസ്പെൻസറികളിൽ പുരുഷന്മാരായ ക്ലീനിംഗ് സ്റ്റാഫുകളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമക്കുന്നതിനു നവംബർ ഏഴിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ മേലെ വെട്ടിപുറത്തു പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ ഏഴിന് രാവിലെ 10.30 ന് കൂടികാഴ്ചയ്ക്കു എത്തണം. പത്തനംതിട്ട ജില്ലക്കാർക്കു മുൻഗണന. അപേക്ഷകരുടെ പ്രായപരിധി 50 വയസിൽ കവിയരുത്. ഫോൺ : 0468 2324337.
ജില്ലാതല കേരളോത്സവം 2023
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമ പഞ്ചായത്തു തലം മുതൽ സംസ്ഥാനതലം വരെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ പത്തനംതിട്ട ജില്ലാതല മത്സരം നവംബർ 11,12,13 തീയതികളിൽ കൊടുമൺ പഞ്ചായത്തിൽ സംഘടിപ്പിക്കുന്നു. ദേശീയയുവോത്സവഇനങ്ങളായ ക്ലാസിക്കൽ ഹിന്ദുസ്ഥാനി, മണിപ്പൂരി, കഥക്, ഒഡീസി, സിത്താർ, ഫ്ളുട്ട്, വീണ, ഹാർമോണിയം(ലൈറ്റ്), ഗിത്താർ, സ്റ്റോറി റൈറ്റിംഗ്(ഇംഗ്ലീഷ് /ഹിന്ദി), പോസ്റ്റർ മെക്കിംഗ് , ഫോട്ടോഗ്രാഫി , ജസ്റ്റ് എ മിനിട്ട് (ഇംഗ്ലീഷ് /ഹിന്ദി) എന്നിവയിൽ മത്സരിക്കാൻ താൽപ്പര്യമുള്ള 2024ജനുവരി ഒന്നിന് 15 വയസ് തികഞ്ഞവരും 30 വയസ് കവിയാത്തവരും https://keralotsavam.com/ എന്ന വെബ് സൈറ്റിൽ നവംബർ ആറിന് മുമ്പായി രജിസ്റ്റർ ചെയ്യണം.ഫോൺ : 0468-2231938, 9847545970, 7025824254.
പിഎസ് സി പ്രമാണപരിശോധന നവംബർ എട്ടിന്
വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിലെ ജൂനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ് ഗ്രേഡ് രണ്ട് / എൽ.ഡി ക്ലാർക്ക്/ക്ലാർക്ക് (കാറ്റഗറി നമ്പർ. 653/2021) തസ്തികയുടെ 16/10/2023 തീയതിയിൽ നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാർഥികൾക്കായുളള പ്രമാണപരിശോധന നവംബർ എട്ടിന് രാവിലെ 10.30 മുതൽ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അവരുടെ തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, ജാതിയുടെ ആനുകൂല്യം ആയവ തെളിയിക്കുന്ന പ്രമാണങ്ങളെല്ലാം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. അവയുടെ അസൽ സഹിതം അന്നേദിവസം നടക്കുന്ന പ്രമാണ പരിശോധനയ്ക്ക് ഹാജരാക്കണം. ഫോൺ: 0468 2222665.
വായ്പാ കുടിശിക നിർമ്മാർജനഅദാലത്ത്
പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ നിന്നും സി ബി സി, പാറ്റേൺ പദ്ധതികൾ പ്രകാരം വായ്പയെടുത്തു കുടിശിക വരുത്തിയിട്ടുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വായ്പാ കുടിശിക തീർപ്പാക്കാനായി നവംബർ 23 ന് പത്തനംതിട്ട ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിൽ വായ്പാ കുടിശിക നിർമ്മാർജന അദാലത്ത് നടത്തും. രാവിലെ 11 മുതൽ നാലുവരെയാണ് അദാലത്ത്. ജില്ലയിൽ നിന്നും പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ളവർക്ക് അദാലത്തിൽ പങ്കെടുത്ത് പലിശ/പിഴപലിശ എന്നിവയിൽ ലഭിക്കുന്ന അനുവദനീയമായ ഇളവുകൾ ഉപയോഗപ്പെടുത്തി വായ്പാ കുടിശിക തീർപ്പാക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തി റവന്യൂ റിക്കവറി നടപടികളിൽ നിന്ന് ഒഴിവാകണമെന്നു പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ :0468 2362070 . ഇ-മെയിൽ: popta@kkvib.org .
അപേക്ഷ ക്ഷണിച്ചു
മിഷൻ ഗ്രീൻ ശബരിമല 2023-24 മായി ബന്ധപ്പെട്ട് ശുചിത്വമിഷന്റെ നേതൃത്വത്തിൽ നിലയ്ക്കൽ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ പ്രവർത്തിപ്പിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിൽ (തുണിസഞ്ചി വിതരണം) രാത്രിയിലും പകലിലുമായി ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനു യുവാക്കളെ ആവശ്യമുണ്ട്. നിയോഗിക്കുന്നവർ ശബരിമല തീർഥാടന കാലയളവു മുഴുവൻ പ്രവർത്തിക്കേണ്ടതാണ്. നിലയ്ക്കലിലെ സ്റ്റാളിലേക്കു നിലയ്ക്കൽ, അട്ടത്തോട് മേഖലയിലെ ട്രൈബൽ വിഭാഗങ്ങളിൽനിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവയുമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ ഓഫീസിൽ 13ന് മുൻപായി അപേക്ഷിക്കണം. ഫോൺ 8129557741, 0468 2322014.


