ന്യൂഡൽഹി – കേന്ദ്ര സർക്കാറിന്റെ സിബിഐ അഡീഷനൽ സോളിസിറ്റർ ജനറൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ആണ് എസ്.എൻ.സി ലാവലിൻ കേസ് മുപ്പത്തിയാറാം തവണയും സുപ്രീംകോടതി മാറ്റിവെച്ചത്. പരിഗണിക്കുന്നത് സി.ബി.ഐക്ക് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു എത്തിയില്ല എന്ന കാരണത്താലാണ് ഇന്നും അത് തുടർന്നത് .
എസ്.വി രാജു മറ്റൊരു കേസിൽ വേറൊരു കോടതിയിലാണെന്നും അൽപ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്നു അദ്ദേഹത്തിന്റെ ജൂനിയർ ആവശ്യപ്പെട്ടപ്പോൾ അതിന് കഴിയില്ലെന്നും പറഞ്ഞു കേസ് മാറ്റിവെക്കുകയാണെന്നും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിക്കുകയായിരുന്നു. ഭൂരിഭാഗം തവണയും കേസ് മാറ്റിയത് കേന്ദ്ര അഭിഭാഷകന്റെ അസാന്നിദ്ധ്യമോ ആവശ്യമോ കൊണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
മറിച്ചൊരു ഇടപെടൽ ആരും പ്രതീക്ഷിരുന്നില്ലന്നതും വാസ്തവം. !!


