റോബിൻ ബസിനെ അർദ്ധരാത്രിയിൽ തടഞ്ഞു എംവിഡി പിഴയിട്ടു.

Kerala Pathanamthitta

പത്തനംതിട്ട – ഇന്നലെ പർദ്ധരാത്രി ഏതാണ്ട് രണ്ടരയോടെ റോബിൻ ബസിനെ തടഞ്ഞു പിഴയിട്ടു എംവിഡി ഉദ്യോഗസ്ഥർ . കോയമ്പത്തൂരിൽനിന്നുള്ള മടക്കയാത്രയിൽ മൈലപ്രയിൽവച്ച് ആണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടുനിൽകി.

ശനിയാഴ്ച തമിഴ്നാട്ടിൽ മാത്രം എഴുപതിനായിരത്തി നാനൂറ്റി പത്ത് രൂപയാണ് പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിന് പിഴയിട്ടത്. പമ്പയിലേക്കും റോബിൻ ബസ് സർവീസ് ആരംഭിക്കുമെന്നായിരുന്നു ഇയാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. റോബിൻ ഗിരീഷിന്റെ സമൂഹ മാധ്യമത്തിലെ പ്രതികരണമിങ്ങനെ..

https://www.facebook.com/RobinMotors007/posts/pfbid0j3A3aWKHBdvZAfaDC3hd1YdLKrp36zzswdbkoJtiCMDaJLKbBFoCUeNWUiupFyttl

ഉറക്കമെന്നും സാറുമാർക്ക് ഒരു വിഷയമല്ല.യജമാനൻ കൽപ്പിച്ചാൽ പിന്നെ വേട്ടനായ്ക്കളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ.ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് mvd ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്ത്.
ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശി.
എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനം.
അതിന് വേണ്ടി ഏതറ്റം വരെയും പോയിരിക്കും.
ഒരു പകൽ മുഴുവൻ വണ്ടി റോഡിൽ ഉണ്ടായിട്ട് പരിശോധിക്കാൻ നിങ്ങൾക്ക് രാത്രിയുടെ മറ വേണ്ടി വന്നല്ലോ സാറെ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *