പത്തനംതിട്ട : സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ 28-ാം ചരമവാർഷിക ത്തോടനുബന്ധിച്ച് പതാകഉയർത്തൽ , പുഷ്പാർച്ചന, അനുസ്‌മരണ സമ്മേളനം തുടങ്ങിയവ സംഘടിപ്പിച്ചു .
സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തി .സി. പി. ഐ ( എം ) ഡി.സി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ അനുസ്‌മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു . ബാബു ജോർജ്ജ് , അജിത്കുമാർ ആർ , ജി. രാജേഷ് , ഇ.കെ ഉദയകുമാർ , രാഹുൽ കൃഷ്‌ണ തുടങ്ങിയവർ പ്രസംഗിച്ചു.

അടിക്കുറിപ്പ് :
സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ 28-ാം ചരമവാർഷികത്തോടനുബന്ധിച്ച്
സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ പതാക ഉയർത്തുന്നു .
What do you feel about this post?
Like
Love
Happy
Haha
Sad

