ആരോഗ്യവകുപ്പ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു

Pathanamthitta

പത്തനംതിട്ട – യുവാക്കളിലും വിദ്യാർഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ദുരുപയോഗം എന്നിവ സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി ആരോഗ്യവകുപ്പ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. ഫെസ്റ്റിന്റെ ഭാഗമായി ജില്ലാതലത്തിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സ്‌കൂൾതല മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കായി കലക്ടറേറ്റിൽ റെഡ് റിബൺ പ്രശ്‌നോത്തരി സംഘടിപ്പിച്ചു. തോട്ടക്കോണം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കെ. ഷിഹാദ് ഷിജു, ശ്രീനാഥ് എസ് നായർ എന്നിവർ ഒന്നാം സ്ഥാനവും വടശ്ശേരിക്കര ടി.ടി.എം.വി.എച്ച്.എസ് ലെ അസ്ന അസീസ്, റ്റി. ശ്യാംദാസ് എന്നിവർ രണ്ടാം സ്ഥാനവും തേക്കുത്തോട് ജി.എച്ച.്എസ്.എസ് ലെ ആൻ മരിയ മാത്യു, കൃപ മറിയം സാബു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച റെഡ് റൺ മാരത്തോൺ മത്സരത്തിൽ ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്ന് 48 കായിക താരങ്ങൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ സിമറ്റ് കോളേജ് ഓഫ് നേഴ്‌സിംഗിലെ ആദർശ് കൃഷ്ണ ഒന്നാം സ്ഥാനവും റാന്നി സെന്റ്‌തോമസ് കോളജിലെ വൈഷ്ണവ് കൃഷ്ണൻ രണ്ടാം സ്ഥാനവും പൊയ്യാനിൽ കോളജ് ഓഫ് നേഴ്‌സിംഗിലെ കാർത്തിക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിത വിഭാഗത്തിൽ റാന്നി സെന്റ്‌തോമസ് കോളജിലെ ആതിര ബിജു, അനു ആന്റണി, നിത വിനോദ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പരിപാടികളുടെ ഉദ്ഘാടനം ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി നിർവഹിച്ചു. ജില്ല എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. രാധിക ഗോപൻ ബോധവൽക്കരണ ക്ലാസ് നടത്തി. സമ്മാനാർഹർക്ക് എസ്.എച്ച്.ഒ ജയകുമാർ ട്രോഫികൾ വിതരണം ചെയ്തു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *