പുല്ലാട് : കെ പി എം എസ് കാഞ്ഞിരപ്പാറ 1227 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യൻകാളി ജയന്തിയും അവിട്ടാഘോഷവും നടത്തി. പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സി കെ ഗോപി അദ്ധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ബി സുരേഷ് ജന്മദിന സന്ദേശം നൽകി. അമൃതധാര ഗോശാല ഡയറക്ടർ അജയൻ വല്യുഴത്തിൽ, TECB മാനേജർ കെ ജി രാജേന്ദ്രൻ നായർ, പഞ്ചായത്ത് അംഗംഗൗരി രാജേഷ്, യൂണിയൻ സെക്രട്ടറി സോമു സോമൻ, പ്രസിഡൻ്റ് സേതുനാഥ് എസ്, ട്രഷറർ എസ് രാജമ്മ, ശാഖ സെക്രട്ടറി എസ് ശ്യാംകുമാർ, ഹിമ ഹരി, റെനി വി കെ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: കെപിഎംഎസ് പുല്ലാട് കാഞ്ഞിരപ്പാറ 1227 -ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിയ അയ്യൻകാളി ജയന്തിയും അവിട്ടാഘോഷവും പത്തനംതിട്ട ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

