പുല്ലാട്: പഴുത്ത ഓമയ്ക്ക നടുവേ മരിച്ചപ്പോൾ ഉള്ളിൽ അതാ മറ്റൊരു ഓമയ്ക്ക. പുല്ലാട് ട്രാവൻകൂർ മെഡിക്കൽസ് ഉടമ ശശിധര പണിക്കർക്കാണ് ഇരട്ട ഫലമുള്ള ഓമയ്ക്ക ലഭിച്ചത്. ഫലവർഗങ്ങളിൽ ഏറ്റവും ഇഷ്ടം ഏതിനോടാണെന്ന് ചോദിച്ചാൽ പണിക്കർ ഒറ്റവാക്കിൽ ഉത്തരം പറയും-ഓമയ്ക്ക. മരുമകന്റെ ഈ ഓമയ്ക്ക പ്രേമം കണ്ടിട്ടാണ് വള്ളംകുളത്തുള്ള വീടിന്റെ പറമ്പിൽ നിന്ന ഓമയിൽ നിന്നും ഒരെണ്ണം പറിച്ച് ഭാര്യാ മാതാവ് ശാന്തകുമാരി പഴുപ്പിച്ചു വച്ചത്.
മരുമകൻ വന്ന വിവരമറിഞ്ഞ് ഭാര്യ രാജലക്ഷ്മിയും കൂട്ടി പണിക്കർ അതിവേഗം വള്ളംകുളത്തെത്തി. അധികം പഴുത്ത ഓമയ്ക്ക ആയിരുന്നില്ല. വള്ളംകുളത്തെത്തി മുറിച്ചപ്പോഴാണ് ഉള്ളിൽ ദാ.. മറ്റൊന്നു കൂടി . ഇത് ഇപ്പോൾ ഉപയോഗിക്കേണ്ട, നാലാളെ കാട്ടിയിട്ടു മതി പങ്കുവയ്ക്കൽ എന്നായി പണിക്കർ. വിചിത്ര ഫലം കാണാൻ അടുത്തുള്ള സുഹൃത്തുക്കളുമെത്തി. ഓമയ്ക്ക സമ്മാനിച്ച കൗതുകം അത്രവേഗം വേണ്ടന്നുവയ്ക്കാൻ ശശിധര പണിക്കർ തയ്യാറായില്ല. നാട്ടുകാർക്ക് എല്ലാം കാണാൻ സൂക്ഷിച്ച് വച്ചിരിക്കുകയാണ് ഈ പ്രസവിച്ച ഓമക്കയെ. !!
What do you feel about this post?
Like
Love
Happy
Haha
Sad

