വാടകയ്ക്ക് വീട് നൽകുന്നതിന് മുൻപ് പോലീസ് വേരിഫിക്കേഷൻ വാങ്ങണം.

Kerala Pathanamthitta

പത്തനംതിട്ട – വാടകയ്ക്ക് വീട് നല്കുന്നതിന് മുൻപ് വാടകക്കാർ അവരുടെ സ്വന്തം സ്ഥലത്തെ (ആധാർ കാർഡിലെ അഡ്രസ്സുള്ള) പോലീസ് സ്റ്റേഷനിൽ നിന്നും യാതൊരു കേസിലെ പ്രതിയല്ലെന്നുള്ള (കുറ്റകൃത്യങ്ങളിൽ) പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നല്കണമെന്നുള്ള നിയമം കർശനമാക്കുന്നു. വാടക വീട് നല്കുമ്പോൾ വീട്ടുടമ താമസക്കാരുടെ ആധാർ കാർഡും ഫോട്ടോയും പോലീസ് വേരിഫിക്കേഷൻ സർട്ടിഫിക്കറ്റും വീട് ഉൾപ്പെടുന്ന പോലീസ് സ്റ്റേഷനിൽ നൽകണമെന്നുള്ള ഉത്തരവാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് കർശനമാക്കുന്നത്. വാടക വീടുകൾ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാകുന്നത്. വാടകയ്ക്ക് വീട് നല്കുമ്പോൾ പൊലീസിലും പഞ്ചായത്തിലും അറിയിക്കാതെ നല്കുന്ന വീടുകളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വീട്ടുടമസ്ഥനും ഇനിയും പ്രതിയാകുമെന്ന് സാരം. ഇനിയും വീടു വാടകയ്ക്ക് നല്കുമ്പോൾ പോലീസിലും കൗൺസിലർ/ പഞ്ചായത്ത് അംഗത്തിന് ഇവരുടെ വിവരം അടങ്ങിയ രേഖകളും ഫോട്ടോയും നല്കണം. ഓപ്പറേഷൻ തൂഫാനു ശേഷം അനധികൃത താമസക്കാർക്ക് എതിരെയുള്ള നിരീക്ഷണം കർശനമാവുകയാണ്.

What do you feel about this post?

92%
like

Like

0%
love

Love

8%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *