റോഡിലേക്ക് പശുവിന്റെ മൂത്രം ഒഴുക്കിയത് ചോദ്യം ചെയ്ത അയൽവാസിയെ, ഒരു വർഷം കഴിഞ്ഞു പിച്ചാത്തിക്ക് കുത്തി വീഴ്ത്തിയ യുവാവ് അറസ്റ്റിൽ . !!

Crime

പന്തളം: വീടിനു മുന്നിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന 62-കാരനായ വയോധികനെ പിച്ചാത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷൻ കാവിന്റെ വടക്കത്തിൽ വീട്ടിൽ അഭിഷേക് രാജൻ (35) ആണ് അറസ്റ്റിലായത്. അയൽവാസിയായ ഭാർഗവൻ പിള്ളയ്ക്കാണ് (62) കുത്തേറ്റത്.

വർഷങ്ങൾക്കു മുൻപുള്ള അയൽ തർക്കവും മുൻവൈരാഗ്യവുമാണ് അക്രമത്തിന് കാരണം. ഒരു വർഷം മുൻപ് പ്രതിയുടെ പിതാവ് റോഡിലേക്ക് പശുവിന്റെ മൂത്രം ഒഴുക്കിവിട്ടതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനെതിരെ ഭാർഗവൻ പിള്ള ഉൾപ്പെടെയുള്ള നാട്ടുകാർ ആരോഗ്യവകുപ്പിന് പരാതി നൽകിയിരുന്നു. ഇതിലുള്ള ആഴത്തിലുള്ള വിരോധമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുകയായിരുന്ന ഭാർഗവൻ പിള്ളയെ അഭിഷേക് രാജൻ ആക്രമിക്കുകയും കയ്യിൽ കരുതിയ പിച്ചാത്തി ഉപയോഗിച്ച് ക്രൂരമായി കുത്തി പ്പരിക്കേൽപ്പിക്കുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്.

പന്തളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ (എസ്.എച്ച്.ഒ) എബിൻ പ്രസാദ്, എസ്.സി.പി.ഒ.മാരായ എസ്. ബൈജു, എസ്. അൻവർ ഷാ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *