കാറിൽ നിന്നൊരു പെരുമ്പാമ്പ് കുഞ്ഞു തലനീട്ടി !!

Pathanamthitta
Print Friendly, PDF & Email

കോന്നി – എന്നത്തേയും പോലെ കാറെടുക്കുന്നതിനു മുമ്പ് ബോണറ്റ് തുറന്നൊന്നു പരിശോധിച്ച മ്ലാന്തടം സ്വദേശിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനുമായ ദിനേശിന്റെ കാറിന്റെ ബോണറ്റിനുള്ളിൽ നിന്നാണ് പെരുമ്പാമ്പ് കുഞ്ഞു തല നീട്ടിയത്. ദിനേശ് പെട്ടെന്ന് ബോണറ്റ് അടച്ച ശേഷം കാർ വീടിനു പുറത്തേക്ക് മാറ്റി. പിന്നീട് വനം വകുപ്പിന്റെ കോന്നി RRT യെ അറിയിക്കുകയായിരുന്നു. കോന്നി RRT ടീം എത്തി പാമ്പിനെ പുറത്ത് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല… അത് കൂടുതൽ ഉള്ളിലേക്ക് കയറി.. പിന്നീട് സമീപത്ത് വർക്ക്ഷോപ്പിൽ കാറെത്തിച്ചു ബോണറ്റിന്റെ സൈഡ് ഭാഗവും എല്ലാം അഴിച്ച് മാറ്റിയ ശേഷമാണ് പാമ്പിനെ പുറത്ത് എടുക്കാൻ കഴിഞ്ഞത്.

എന്നും രാവിലെ വാഹനമെടുക്കുന്നതിനു മുമ്പ് ഒന്ന് വിശദമായി പരിശോധിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് മലയോര മേഖലകളിൽ.

Leave a Reply

Your email address will not be published. Required fields are marked *