പത്തനംതിട്ട – ജോലി തട്ടിപ്പ് കേസ് പ്രതിയും മുൻ സി.ഐ.ടി.യു. ഓഫിസ് സെക്രട്ടറിയുമായ അഖിൽ സജീവിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല എന്ന് ആണ് ആരോപണം. നാല് തട്ടിപ്പു കേസുകളിൽ ഇതിനോടകം തന്നെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് അടക്കം പരാതി നൽകിയിട്ടും അന്വേഷണവും നടന്നില്ല, അറസ്റ്റും ഇല്ല. കൊല്ലം വെസ്റ്റ് പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയിട്ടും ഇതുവരെ അറസ്റ്റ് നടന്നില്ല എന്നതും വേറൊരു നത്തോലിയല്ല അഖിൽ സജീവന്ന് തെളിയിക്കുന്നതായി അഖിൽ സജീവിനെതിരായ കോടതിയെ സമീപിച്ച അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പ് പറഞ്ഞു.
പത്തനംതിട്ടയിൽ അഖിലിനെതിരെ ഇതുവരെ നാലു കേസുകൾ, പന്തളം സ്വദേശിയായ മുൻ കോളജ് അദ്ധ്യാപകൻറെ 30,000 തട്ടിയെടുത്തു. മകൾക്ക് കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. വള്ളിക്കോട് സ്വദേശി വിനോദ് കുമാറിന് ബവ്റിജസിൽ സെയിൽസ് മാൻ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടി. കൊല്ലം കൈതക്കോട് സ്വദേശി സിജു ജോർജിന് കെ.എം.എം.എല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 ലക്ഷം തട്ടിയെടുത്തു. കോന്നി ഐരവൺ സ്വദേശി അനീഷിൽ നിന്ന് ബന്ധുവിന് കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം തട്ടിയെടുത്തു.. തട്ടിപ്പിന്റെ കഥകൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ .. !!


