75 കാരിയെ കൊലപ്പെടുത്തിയത് മകനും വനിതാ സുഹൃത്തും, 24 മണിക്കൂറിനുള്ളിൽ കേസ് തെളിയിച്ച് കോയിപ്രം പൊലീസ്. !!

Crime

പത്തനംതിട്ട: 75 കാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. 24 മണിക്കൂറിനുള്ളിൽ പത്തനംതിട്ട കോയിപ്രം പൊലീസാണ് കൊലക്കേസിന്റെ ചുരുളഴിച്ചത്. പൊന്നമ്മ തോമസ് എന്ന വയോധികയാണ് മരിച്ചത്. സ്വന്തം മകൻ ടിജോ തോമസ്, ടിജോയ്ക്ക് ഒപ്പം ഒരേ വീട്ടിൽ താമസിച്ചിരുന്ന 37 കാരിയായ റിൻസി മോൾ എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ ദിവസം ടിജോയും 37കാരിയും വീട്ടിൽ വഴക്കുണ്ടായി. ഇതിനിടെ തടസ്സം പിടിക്കാൻ എത്തിയതാണ് പൊന്നമ്മ. തുടർന്ന് ടിജോ പൊന്നമ്മയുടെ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്തു. സാധാരണ മരണമെന്ന് ചിത്രീകരിക്കാനുള്ള ശ്രമം പോസ്റ്റ്മോർട്ടത്തിലൂടെ പൊളിഞ്ഞു.

ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസി മോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത്. ഇവർ തമ്മിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി നടന്ന വഴക്കിനിടെ തടസ്സം പിടിക്കാൻ എത്തിയ ടിജോയുടെ അമ്മ പൊന്നമ്മ തോമസിനെ ടിജോ നെഞ്ചിൽ തൊഴിക്കുകയും ശ്വാസംമുട്ടിക്കുകയും ശരീരമാസകലം ഇടിക്കുകയും ചെയ്ത് കൊലപ്പെടുത്തിയതാണ് എന്ന വിവരം വെളിവായത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് പ്രതികളെയും വിശദമായി ചോദ്യം ചെയ്തതിൽ ഇരുവരും കുറ്റം സമ്മതിച്ചു.

ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്‍സിപിഒമാരായ ഷെബാന അഹമ്മദ്, സുരേഷ്, വിപിൻരാജ്, അഭിലാഷ് സിപിഒമാരായ മനൂപ്, അനന്തു, രഞ്ജിത്, സുജിത്ത് എന്നിവരും അടങ്ങുന്നതായിരുന്നു അന്വേഷണ സംഘം. വളരെ മികച്ച രീതിയിൽ അന്വേഷണം നടത്തുകയും വളരെ വേഗം പ്രതികളെ കണ്ടെത്തുകയും ചെയ്ത അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു.

What do you feel about this post?

100%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *