പത്തനംതിട്ട : ലോക ഫോട്ടോഗ്രാഫി ദിനത്തിന്റെ ഭാഗമായി സിനിമ പ്രേക്ഷക കൂട്ടായ്മ നൽകി വരുന്ന അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം കേരളകൗമുദി പത്തനംതിട്ട യൂണിറ്റിലെ ഫോട്ടോഗ്രാഫർ വിപിൻ വേദഗിരിയ്ക്ക് ( വിപിൻ വി.കെ )
നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർപേഴ്സൺ സലിം പി. ചാക്കോയും കൺവീനർ പി സക്കീർശാന്തിയും അറിയിച്ചു.

ഷാജി വെട്ടിപ്രം ( ദി ന്യൂ ഇന്ത്യൻ എക്പ്രസ് – 2022 ) , ജയകൃഷണൻ ഓമല്ലൂർ ( ദേശാഭിമാനി – 2023 ),കെ . അബുബേക്കർ .( മാതൃഭൂമി – 2024), ഹരിലാൽ എസ്.എസ് ( മലയാള മനോരമ – 2025 ) എന്നിവരായി രുന്നു മുൻകാല ജേതാക്കൾ.
ആഗസ്റ്റ് 31ന് പത്തനംതിട്ടയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

