കോഴഞ്ചരി – ഉത്തൃട്ടാതി ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളുടെ ഹീറ്റ്സ് തീരുമാനമായി. ഓഗസ്റ്റ് 30നാണു ആറന്മുള ഉത്തൃട്ടാതി ജലോത്സവം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ആയിരിക്കും ഉദ്ഘാടകൻ എന്നാണു വിവരം. ഉച്ചയ്ക്ക് 1.30ന് അദ്ദേഹം ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. വള്ളംകളി മത്സരം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രി മോൻസ് ജോസഫ് എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. ഉച്ചയ്ക്കു 3 മുതലാണു വള്ളംകളി. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 4നു ഗവർണർ രാജേന്ദ്ര ആർലേക്കർ ഉദ്ഘാടനം ചെയ്യും. തിരുവോണത്തോണി വരവ് തിരുവോണ നാളായ 26 പുലർച്ചെ ആണ്.
ആറന്മുള വള്ളസദ്യ സെപ്റ്റംബർ 16 വരെ സീറ്റുകൾ മുഴുവനായി ബുക്ക് ചെയ്തു കഴിഞ്ഞതോടെ ബുക്കിങ് പൂർണമായി നിർത്തി. ധാരാളം ആളുകൾ സീറ്റിന് അന്വേഷണം തുടരുകയാണ്. ഇരുപതിനായിരം പേർ ഈ സീസണിൽ പങ്കെടുക്കും. കെഎസ്ആർടിസി 240 ട്രിപ്പുകളിൽ ആയി 10,000 പേർ സദ്യയിൽ പങ്കെടുത്തെന്നു പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു.
പൊതുയോഗത്തിൽ പ്രസാദ് ആനന്ദഭവൻ, ട്രഷറർ രമേശ് മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, റേസ് കമ്മിറ്റി കൺവീനർ അനൂപ് ഉണ്ണിക്കൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ വിജയകുമാർ ചുങ്കത്തിൽ, ഫുഡ് കമ്മിറ്റി കൺവീനർ ബി.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഹീറ്റ്സിൽ ഏറ്റവും മികച്ച സമയത്ത് ഫിനിഷ് ചെയ്യുന്ന ആദ്യ നാലു പള്ളിയോടങ്ങളാണു ഫൈനലിൽ മത്സരിക്കുക. ഇത്തവണ ലൂസേഴ്സ് ഫൈനൽ ഒഴിവാക്കി ഫൈനൽ മാത്രം നടത്താനാണ് ആലോചന. മുൻവർഷം വള്ളംകളി മത്സരം പൂർത്തിയാകാൻ ഏറെ വൈകിയ സാഹചര്യത്തിലാണു മത്സരം കൃത്യസമയത്തു നടത്താനായി മത്സരങ്ങൾ കുറയ്ക്കാൻ ആലോചിക്കുന്നത്. ലൂസേഴ്സ് ഫൈനൽ നടത്തിയില്ലെങ്കിലും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ നാലു സ്ഥാനം കഴിഞ്ഞുള്ള ട്രോഫികളും നൽകും.

ഹീറ്റ്സിൽ മത്സരിക്കുന്ന പള്ളിയോടങ്ങൾ
*എ ബാച്ച് പള്ളിയോടം
ഹീറ്റ്സ് 1: ഓതറ കുന്നേകാട്, ചെറുകോൽ, ഇടശേരിമല, മുണ്ടൻകാവ്
ഹീറ്റ്സ് 2: മല്ലപ്പുഴശേരി, വരയന്നൂർ, കീഴ്ച്ചേരിമേൽ, തെക്കേമുറി
ഹീറ്റ്സ് 3: കീഴുകര, കോഴഞ്ചേരി, മേലുകര, കോയിപ്രം
ഹീറ്റ്സ് 4: ഇടപ്പാവൂർ പേരൂർ, ചിറയിറമ്പ്, പൂവത്തൂർ പടിഞ്ഞാറ്, ഉമയാറ്റുകര
ഹീറ്റ്സ് 5: പ്രയാർ, ഇടയാറന്മുള കിഴക്ക്, വെൺപാല, അയിരൂർ
ഹീറ്റ്സ് 6: ഇടനാട്, നെല്ലിക്കൽ, കുറിയന്നൂർ, ളാക ഇടയാറന്മുള
ഹീറ്റ്സ് 7: മാരാമൺ, മാലക്കര, പൊന്നുംതോട്ടം, കീഴ്‌വന്മഴി
ഹീറ്റ്സ് 8: ഇടയാറന്മുള, നെടുമ്പ്രയാർ, തെക്കേമുറി കിഴക്ക്
ഹീറ്റ്സ് 9: മഴുക്കീർ, ഇടശേരിമല കിഴക്ക്, കാട്ടൂർ, ഓതറ
*ബി ബാച്ച് പള്ളിയോടം
ഹീറ്റ്സ് 10: തൈമറവുംകര, കോടിയാട്ടുകര, കോറ്റാത്തൂർ കൈതകോടി, കീക്കൊഴൂർ വയലത്തല
ഹീറ്റ്സ് 11: ആറാട്ടുപുഴ, പുല്ലൂപ്രം, ഇടപ്പാവൂർ, വന്മഴി
ഹീറ്റ്സ് 12: കടപ്ര, മുതവഴി, പൂവത്തൂർ കിഴക്ക്, തോട്ടപ്പുഴശേരി
ഹീറ്റ്സ് 13: ഇടക്കുളം, ചെന്നിത്തല, ഓതറ പുതുക്കുളങ്ങര, മംഗലം
What do you feel about this post?
Like
Love
Happy
Haha
Sad

