പികെ ജേക്കബ്ബച്ചായനും കോൺഗ്രസായതോടെ പത്തനംതിട്ട നഗരത്തിലെ രാഷ്ട്രീയം യുഡിഎഫിന്റെ സ്വന്തമായി മാറി .!!

Pathanamthitta Politics

പത്തനംതിട്ട : നഗരത്തിലെ രാഷ്ട്രീയത്തിൽ പ്രധാന മാറ്റം. കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. ജേക്കബും ജില്ലാ സെക്രട്ടറിമാരടക്കം നൂറ്റിയമ്പതോളം പ്രവർത്തകരും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റിന്റെ ഏകാധിപത്യപരമായ തീരുമാനങ്ങളും തന്നിഷ്ടപ്രകാരമുള്ള പ്രവർത്തന ശൈലിയുമാണ് പാർട്ടി വിടാൻ കാരണമെന്ന് പി.കെ. ജേക്കബ് പറഞ്ഞു. പാർട്ടിയുടെ ജനാധിപത്യ മര്യാദകളെ പൂർണ്ണമായും തകർക്കുന്ന രീതിയിലാണ് പ്രസിഡന്റിന്റെ പോക്ക്. മുതിർന്ന നേതാക്കളെയോ താഴെത്തട്ടിലുള്ള പ്രവർത്തകരെയോ പരിഗണിക്കാതെ, തികച്ചും ഏകപക്ഷീയമായാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ജില്ലയിലെ നിലവിലുള്ള എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും പാർട്ടിയിലെ ഭിന്നതകൾക്കും പൂർണ്ണ ഉത്തരവാദി ജില്ലാ പ്രസിഡന്റ് മാത്രമാണെന്നും ജേക്കബ് പറഞ്ഞു. 45 വർഷമായി കേരള കോൺഗ്രസിന്റെ (എം) സജീവ പ്രവർത്തകനായിരുന്നു പികെ ജേക്കബ്. ഈ കാലയളവിൽ പത്തനംതിട്ട നഗരസഭയുടെ വൈസ് ചെയർമാൻ, ആക്ടിംഗ് ചെയർമാൻ എന്നീ പദവികൾ വഹിച്ചു. പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ചുമതലകളിൽ നിന്നുമാണ്. ജില്ലാ സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം. സുനിൽ വലഞ്ചുഴി അടക്കം 150 ഓളം പ്രവർത്തകരും രാജി വച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിലേക്ക് മടങ്ങണമെന്ന പാർട്ടി അണികളുടെ ആവിശ്യം ചില നേതാക്കളുടെ കടുംപിടുത്തം കാരണമാണ് കേരളാ കോൺഗ്രസിന് ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തിലെ പങ്കാളിത്തം നഷ്ടപ്പെടാൻ കാരണമാക്കിയത്. പത്തനംതിട്ടയിലെ പൊട്ടിത്തെറി പല ജില്ലകളിലേക്കും വ്യാപിക്കുകയും, മാനത്തേക്ക് മഴ നോക്കിയിരിക്കുന്ന നേതാക്കന്മാർ മാത്രമുള്ള പാർട്ടിയായി കേരളാ കോൺഗ്രസ് എം മാറുകയും ചെയ്യുമെന്ന് പികെ ജേക്കബ്ബ് പറഞ്ഞു.

ചിത്രം – യുഡിഎഫിലേക്ക് വന്ന പികെ ജേക്കബ് അച്ചായനെ സന്തോഷം കൊണ്ട് ആലിംഗനം ചെയ്യുന്ന പത്തനംതിട്ടയിലെ കോൺഗ്രസ് നേതാവ് അബ്ദുൾ ഷുക്കൂർ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *