വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത ഊർജ പ്രതിസന്ധിയെന്ന മുന്നറിയിപ്പ് നല്കി അന്താരാഷ്ട്ര ഊർജ ഏജൻസി. തുടർച്ചയായ യുഎസ്-ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിൽ വർദ്ധിച്ചുവരുന്ന സമ്മർദ്ദവും എണ്ണവില കുത്തനെ ഉയരാൻ കാരണമായെന്നും ചെങ്കടലിനും അറേബ്യൻ കടലിനും ഇടയിലുള്ള ബാബ് അൽ-മന്ദേബ് കടലിടുക്ക് ഇപ്പോൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും ഈ സ്ഥിതി തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഫലമെന്നും അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പുനരാരംഭിച്ചില്ലെങ്കിൽ ലോകം വലിയ പ്രതിസന്ധിയെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു . വ്യാഴാഴ്ച കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവെ എണ്ണ സുരക്ഷ ഇപ്പോഴും ഗുരുതരമായ ഒരു പ്രശ്‌നമാണെന്ന് ബിറോൾ പറഞ്ഞു. ‘അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ, നമ്മൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും ബിറോൾ പറഞ്ഞു.
ഇറാൻ യുഎസുമായി ചർച്ചകൾ തുടരുകയാണെന്നും കരാറിലെത്താൻ ലക്ഷ്യമിടുന്നുവെന്നും വൈറ്റ് ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ബിറോളിന്റെ പ്രസ്താവന. ഫെബ്രുവരി 28 ന് യുഎസും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനുശേഷം വളരെക്കാലമായി ബാധിക്കപ്പെടുകയും അടച്ചിടുകയും ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

