അഭിനന്ദനങ്ങൾ ഡോ.എൻ. ശ്രീവൃന്ദ

Kerala Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – മലയാള ഭാഷയെ നെഞ്ചോട് ചേർത്ത അദ്ധ്യാപികയാണ് നാസിന്റെ അഭിമാനമായ ഡോ. എൻ ശ്രീവൃന്ദ , ഭാഷയുടെ ഉന്നമനത്തിനായി പ്രയത്നിക്കുന്ന ശ്രീവൃന്ദയെ തേടി രണ്ടാം തവണയും സംസ്ഥാന സർക്കാരിന്റെ ഭരണഭാഷാ സേവന പുരസ്കാരമെത്തിയതിൽ അത്ഭുതമില്ല. ഈ മേഖലയിലെ ശ്രീവൃന്ദയുടെ സംഭാവനകൾക്ക് ആ അംഗീകാരത്തിനുമൊക്കെ മേലേ എത്രയോ വലിപ്പമുണ്ട്. ക്ലാസ് ഒന്ന് വിഭാഗത്തിൽ രണ്ടാം സ്ഥാനത്തിനാണ് (10,000 രൂപ) ശ്രീവൃന്ദ അർഹയായത്. പുരസ്കാരം. നവംബർ ഒന്നിന് തിരുവനന്തപുരം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം സമ്മാനിക്കും.

2019ലാണ് മുൻപ് ഇതേ പുരസ്കാരം ശ്രീവൃന്ദക്ക് ലഭിച്ചത്. എൻഎസ്എസ് ട്രെയിനിംഗ് കോളജിലെ അസി. പ്രഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ.ശ്രീവൃന്ദ വിവിധ ഭാഷാ ഉന്നമന പ്രവർത്തനങ്ങളിലും സജീവമാണ്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലെ മലയാള ഭാഷാപഠനത്തെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കി ശ്രീവൃന്ദ തയാറാക്കിയ എഴുത്തുപുര എന്ന മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാണ് . ഒട്ടേറെ ഗവേഷക ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് ശ്രീവൃന്ദ.

ശ്രീവൃന്ദ രചിച്ച 10 പുസ്തകങ്ങൾ ഒരുമിച്ചു പ്രകാശനം ചെയ്തതും ശ്രദ്ധിക്കപ്പെട്ടു. കേരള സർവകലാശാലയുടെ റിസർച്ച് ഗൈഡാണ് അതിപ്പോൾ.
2019ലെ കൗൺസിൽ ഫോർ ടീച്ചർ എജ്യു ക്കേഷൻ ടാലന്റ് റൈറ്റർ പുരസ്കാരം, വിദ്യാഭ്യാസ ഗവേഷണത്തിന് എൻസിഇആർടി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

പത്തനംതിട്ട വള്ളിക്കോട് സ്വദേശിനീയാണ്. തിരുവല്ല എസ്ബിഐ ഡെപ്യൂട്ടി മാനേജർ രാജേഷ് കുമാറാണ് ഭർത്താവ്.
മക്കൾ: സൂര്യ തേജസ്, അക്ഷയതേജസ്

Leave a Reply

Your email address will not be published. Required fields are marked *