കെ.കെ. നായർ ലൈബ്രറി & റിസർച്ച് സെൻ്റർ പത്തനംതിട്ടയിൽ ആരംഭിക്കും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : കെ.കെ. നായർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ലൈബ്രറി & റിസർച്ച് സെൻ്റർ പത്തനംതിട്ടയിൽ ആരംഭിക്കുവാൻ കെ.കെ.നായർ ഫൗണ്ടേഷൻ വാർഷിക പൊതുയോഗം പ്രസിഡൻ്റ് പി.ഐ ഷെറീഫ് മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ കെ.കെ. നായരുടെ വസതിയിൽ ചേർന്ന് തീരുമാനിച്ചു . സെക്രട്ടറി കൃഷ്‌ണകുമാർ സി. റിപ്പോർട്ട് അവതരിപ്പിച്ചു .

കെ.കെ. നായർ ഫൗണ്ടേഷൻ ഭാരവാഹികളായി പി.ഐ ഷെറീഫ് മുഹമ്മദ് ( പ്രസിഡൻ്റ് ) , കെ എസ് . പിള്ള ( വൈസ് പ്രസിഡൻ്റ് ), കൃഷ്‌ണകുമാർ സി. സെക്രട്ടറി ), സലിം പി. ചാക്കോ ( ജോയിൻ്റ് സെക്രട്ടറി ) , അഡ്വ ദിനേശ് നായർ ( ട്രഷറാർ ) എന്നിവരടങ്ങുന്ന 19 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയെ വാർഷിക പൊതുയോഗം തിരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *