കടുവയെ പിടിക്കാൻ ഇന്ന് രാത്രിയിൽ കൂട് വെക്കും

Kerala Pathanamthitta
Print Friendly, PDF & Email

കോന്നി – പഞ്ചായത്തിലെ ആറാം വാർഡിൽ അതുമ്പുംകുളം വരിക്കാഞ്ഞലി ഭാഗത്ത് ജൂലൈ 13ന് രാത്രിയിൽ കടുവ ഇറങ്ങുകയും വീട്ടിൽ കെട്ടിയിട്ട് വളർത്തിയിരുന്ന ആടിനെ ആക്രമിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കടുവയെ പിടികൂടുന്നതിന് കൂട് വെക്കാൻ ഉള്ള അനുമതി ലഭിച്ചു . ജന പ്രതിനിധികളുടെ തുടരെയുള്ള നിർദേശങ്ങൾ മാനിച്ചാണ് വനം വകുപ്പ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിക്കൊണ്ട് ഉത്തരവ് ഇറക്കിയത് എന്ന് പഞ്ചായത്ത് അദ്ധ്യക്ഷ അനി സാബു പറഞ്ഞു .

കടുവയെ പിടികൂടുന്നതിനാവശ്യമായ അടിയന്തര നടപടികൾ വനം വകുപ്പിൻറെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട് എന്ന് ആവശ്യം ഉന്നയിച്ചു കോന്നി പഞ്ചായത്ത് ബന്ധപെട്ട അധികാര തലങ്ങളിൽ കത്ത് നൽകിയിരുന്നു . . ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ആവശ്യമായ ഇടപെടീൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കോന്നി എംഎൽഎയും വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു .

സംഭവ സ്ഥലത്ത് ആന്റോ ആന്റണി എം പി എത്തി ജനപ്രതിനിധികളോട് കാര്യങ്ങൾ ചോദിച്ചറിയുകയും വനം വകുപ്പ് മന്ത്രിയേയും വൈൽഡ് ലൈഫ് വാർഡനെയും നേരിട്ട് വിളിച്ചു കൂട് വെക്കാൻ ഉള്ള ക്രമീകരണം ഏർപ്പെടുത്തണം എന്ന് ആവശ്യം ഉന്നയിക്കുകയും ചെയ്തു . ഇതേ തുടർന്നാണ്‌ കൂട് ഇന്ന് രാത്രി തന്നെ കൂട് വെക്കാൻ വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയത്

Leave a Reply

Your email address will not be published. Required fields are marked *